Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്രൈസ്തവർ ഓശാന ഞായർ...

ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു

text_fields
bookmark_border
ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു
cancel
പേരാവൂർ: ക്രൈസ്തവർ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഓശാന ഞായർ ആചരിച്ചു. സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തിന്റെ ഓർമപുതുക്കിയാണ് വിശ്വാസികൾ ഓശാന തിരുനാൾ ആചരിച്ചത്. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി ഓശാന തിരുനാൾ ആചരണം ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയിരുന്നു. നിയന്ത്രണങ്ങൾക്ക് അയവുവന്നതോടെ ദേവാലയങ്ങളിലെല്ലാം വിശ്വാസികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഓശാന തിരുനാളിനോടനുബന്ധിച്ച് മലയോരത്തെ വിവിധ ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചിരിപ്പും കുരുത്തോല പ്രദക്ഷിണവും കുർബാനയും തിരുകർമങ്ങളും നടന്നു. പേരാവൂർ സെന്റ് ജോസഫ്സ് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ തിരുകർമങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് കൊച്ചുകരോട്ട് കാർമികത്വം വഹിച്ചു. ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ തിരുകർമങ്ങൾക്ക് ഫാ. ജോസഫ് കാക്കരമറ്റം, ഫാ. ജേക്കബ് നെടുങ്ങാട്ട് എന്നിവരും കൊളക്കാട് സെന്റ് തോമസ് ദേവാലയത്തിൽ ഫാ. പോൾ വള്ളോപ്പള്ളിയും മഞ്ഞളാംപുറം സൻെറ് ആന്റണീസ് ദേവാലയത്തിൽ ഫാ. ജോസഫ് കുരീക്കാട്ടും കണിച്ചാർ സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. കുര്യാക്കോസ് ഓരത്തേലും നെടുംപുറംചൽ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഫാ. തോമസ് പതിക്കലും രാജമുടി ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഫാ. ജോർജ് ചാലിലും പെരുമ്പുന്ന ഫാത്തിമ മാതാ ദേവാലയത്തിൽ ഫാ. ബോസ്കോ പുറത്തെ മുതുകാട്ടിലും കല്ലുരുതിരക്കുന്ന് സൻെറ് ജ്യൂഡ് ദേവാലയത്തിൽ ഫാ. ജോസ് കക്കാട്ടിലും മഞ്ഞളാംപുറം സാൻജോസ് ദേവാലയത്തിൽ കുര്യാക്കോസ് കുന്നത്തും പാൽചുരം ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ ഫാ. ബാബു മാപ്പിളശ്ശേരിയും അടയ്ക്കാക്കോട് സെന്റ് ജോർജ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കീഴത്തും ചുങ്കക്കുന്ന് ഫാത്തിമമാതാ ഫൊറോന ദേവാലയത്തിൽ ഫാ. ജോയി തുരുത്തേലും നീണ്ടുനോക്കി സൻെറ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഫാ. ബെന്നി മുതിരകാലായിലും ഓടംതോട് സൻെറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. സണ്ണി അമ്പാട്ടും ചെട്ടിയാംപറമ്പ് സെന്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തിൽ ഫാ. ബിനോയി പാണേലും തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. photo: A0013: ഓശാന ഞായർ ആചരണത്തിന്റെ ഭാഗമായി പേരാവൂർ സെന്റ് ജോസഫ്സ് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story