Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോളനികളുടെ നവീകരണം;...

കോളനികളുടെ നവീകരണം; ജനകീയ കമ്മിറ്റി ചേർന്നു

text_fields
bookmark_border
ശ്രീകണ്ഠപുരം: അംബേദ്കർ ഗ്രാമവികസന പദ്ധതി പ്രകാരം ഇരിക്കൂർ മണ്ഡലത്തിലെ എള്ളരിഞ്ഞി, പഞ്ചാംമൂല കോളനികളുടെ നവീകരണത്തിന് അനുവദിച്ച തുക വിനിയോഗത്തിനുള്ള ജനകീയ കമ്മിറ്റി യോഗം ചേർന്നു. ഒരു കോടി രൂപ വീതമാണ് ഓരോ കോളനിക്കും അനുവദിച്ചിട്ടുള്ളത്. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളനികളുടെ റോഡ് നവീകരണം, നടപ്പാത, ഡ്രെയ്നേജ്, ഇന്റർനെറ്റ് സൗകര്യം, കുടിവെള്ളം, ജലസേചനം, വീടുകളുടെ നവീകരണം, സ്വയം തൊഴിൽ സംരംഭം എന്നിവക്കുള്ള മുൻഗണന പട്ടിക തയാറാക്കി എത്രയും പെട്ടെന്ന് പദ്ധതി നടപ്പാക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ചന്ദ്രാംഗദൻ, കൗൺസിലർമാരായ കെ.ഒ. പ്രദീപൻ, എം.പി. ഷീന, കെ.ടി. ലീല, ടി.സി. ഭവാനി, എസ്.സി ബ്ലോക്ക് ഓഫിസർ വിജയൻ, നിർമിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ കെ.പി. ശ്രീനാഥ്, കെ.പി. ഗംഗാധരൻ, ബിജു കണ്ണോത്ത്, ഷൈജു കല്ലേൻ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എ ചെയർമാനായി പദ്ധതി നടപ്പാക്കുന്നതിനുള്ള കമ്മിറ്റിയും രൂപവത്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story