Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെങ്ങ് കടപുഴകി;...

തെങ്ങ് കടപുഴകി; വീടിന്‍റെ മേൽക്കൂര തകർന്നു

text_fields
bookmark_border
തെങ്ങ് കടപുഴകി; വീടിന്‍റെ മേൽക്കൂര തകർന്നു
cancel
ന്യൂമാഹി: കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് വീടി​ന്റെ മേൽക്കൂര തകർന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30 ഓടെയാണ് സംഭവം. മരത്തിന്റെ ശിഖരം പൊട്ടി കാറിന് മുകളിലും വീണു. ചാലക്കര മൈദക്കമ്പനിക്ക് സമീപം കുറിച്ചിയിൽ ഏടന്നൂരിൽ മാതൃഭൂമി ലേഖകൻ എൻ.വി. അജയകുമാറിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മുകളിലത്തെ നിലയിലെ മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നത്. നൂറ് കണക്കിന് ഓടുകളും കഴുക്കോലും തകർന്നു വീണു. മുകളിലത്തെ നിലയിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപകടം ഉണ്ടായില്ല. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. അമ്പതിനായിരത്തിൽപരം രൂപയുടെ നാശനഷ്ടമുണ്ടായി. caption : ന്യൂ മാഹി ഏടന്നൂരിൽ മാതൃഭൂമി ലേഖകൻ എൻ.വി. അജയകുമാറിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story