Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടന്നപ്പള്ളിയുടെ...

കടന്നപ്പള്ളിയുടെ നീരുറവകൾ സംരക്ഷിക്കാൻ നാടൊരുമിച്ചു

text_fields
bookmark_border
പയ്യന്നൂർ: കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ നദികളും നീരുറവകളും ജലാശയങ്ങളും വിമലീകരിക്കുന്നതിന് നാടൊരുമിക്കുന്നു. ജലസ്രോതസ്സുകളിൽ സ്വഛന്ദമായ നീരൊഴുക്ക് ഉറപ്പാക്കുന്നതിനും ജല സംരക്ഷണം ഉറപ്പാക്കി മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതകളെ ലഘൂകരിക്കുന്നതിനും വേണ്ടിയാണ് നാടൊരുമിക്കുന്നത്. കേരള സർക്കാറിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി " പുഴകൾക്ക് പുതു ജീവനേകി -തെളിനീരൊഴും നവകേരളം" സമ്പൂർണ ജല ശുചിത്വയജ്ഞം 2022 പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്ത് ജലസംരക്ഷണത്തിന് തുടക്കം കുറിച്ചത്. പറവൂരിൽ പെരുവാമ്പ പുഴക്കരയിൽ ആൽമരത്തണലിൽ നടന്ന പരിപാടി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും, രാഷ്ട്രീയ,പൊതു പ്രവർത്തകരും പങ്കെടുത്തു. പി. വൈ. ആർ റിവർ കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്തിൽ പറവൂരിൽ നടന്ന നീരുറവ സംരക്ഷണ പ്രവർത്തനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story