Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:35 AM IST Updated On
date_range 9 April 2022 5:35 AM ISTആന്തൂർ വിഷു ഫെസ്റ്റ് തുടങ്ങി
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പിലും ആന്തൂരിലും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. ആന്തൂർ നഗരസഭ സംഘടിപ്പിക്കുന്ന വിഷു ഫെസ്റ്റ് പ്രദർശന വിപണനമേള ധർമശാലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങൾ ടൂറിസം വകുപ്പിൽ ഉൾപ്പെടുത്തി ഈ പ്രദേശങ്ങളിൽ കൂടുതൽ വികസനം കൊണ്ടുവരും. ധർമശാലയിലെ ഏറ്റവും വലിയ കുളമായ കുഞ്ഞുകുളവും നവീകരിച്ച് ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. സതീദേവി, എം. ആമിന, കെ.വി. പ്രേമരാജൻ, ഇ. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മന്ത്രി സ്റ്റാളുകളും സന്ദർശിച്ചു. വിഷു വരെ നീളുന്ന മേളയിൽ കുടുംബശ്രീ സംരംഭകർ, സഹകരണ-സ്വകാര്യ സ്ഥാപനങ്ങൾ, കാർഷിക ഉപകരണങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രദർശനം, ഫുഡ് കോർട്ട് എന്നിവയുണ്ട്. എല്ലാദിവസവും വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
