Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്പിൽ ഓവർ പദ്ധതി;...

സ്പിൽ ഓവർ പദ്ധതി; മേയർക്കെതിരെ വിമർശനവുമായി ഭരണപക്ഷ അംഗം

text_fields
bookmark_border
കണ്ണൂർ: സ്പിൽ ഓവർ പദ്ധതി രൂപവത്​കരണത്തിൽ മേയർ ഏകാധിപത്യം കാണിക്കുന്നതായി ഭരണപക്ഷാംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷനുമായ പി.കെ. രാഗേഷ്​. സ്പിൽ ഓവർ പദ്ധതിയുമായി ബന്ധപ്പെട്ട്​ വിളിച്ചുചേർത്ത അടിയന്തര കൗൺസിൽ യോഗത്തിലാണ്​ മേയർ ടി.ഒ. മോഹനനെതിരെ രാഗേഷ്​ ആഞ്ഞടിച്ചത്​. മാർച്ചിൽ പൂർത്തിയാകേണ്ട പദ്ധതിയുടെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെ ഏത്​ മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ്​​ പദ്ധതികൾ സ്പിൽ ഓവറിൽ ഉൾപ്പെടുത്തുകയെന്ന്​ രാഗേഷ്​ ചോദ്യമുയർത്തി. ആസൂത്രണ സമിതിയോഗം വിളിക്കാതെ മേയർ ഏകപക്ഷീയമായാണ്​ തീരുമാനമെടുത്തത്​. ഇത്​ അംഗീകരിക്കാനാകില്ല. വികസനകാര്യ സമിതിയെ മേയർ നോക്കുകുത്തിയാക്കുകയാണ്​. കഴിഞ്ഞ പദ്ധതികളുടെ കണക്കുകൾ പരിശോധിച്ച്​ മാത്രമെ സ്​പിൽ ഓവറിൽ അന്തിമ തീരുമാനമെടുക്കാവൂവെന്നും രാഗേഷ്​ പറഞ്ഞു. ഭരണപക്ഷങ്ങൾ തമ്മിൽ തന്നെ പ്രശ്നവും തർക്കവുമായ കോർപറേഷൻ വെള്ളരിക്കപ്പട്ടണത്തിന്​ സമാനമായെന്ന്​ പ്രതിപക്ഷ കൗൺസിലർ ടി. രവീന്ദ്രൻ ആരോപിച്ചു. മേയർ ഉത്തരാവാദിത്തമില്ലാതെ പെരുമാറുകയാണ്​. എകപക്ഷീയമായ പട്ടിക അംഗീകരിക്കാനാകില്ലെന്നും ഭരണപക്ഷം അറിയിച്ചു. എന്നാൽ, മേയർ വ്യക്​തതയോടെയാണ്​ കാര്യങ്ങൾ നിർവഹിക്കുന്നതെന്ന്​ ഡി.സി.സി പ്രസിഡന്‍റും കൗൺസിലറുമായ മാർട്ടിൻ ജോർജ്​ അഭിപ്രായപ്പെട്ടു. വിഷയത്തിൽ വികസന കാര്യ സ്റ്റാൻഡിങ്​​ കമ്മിറ്റി യോഗം ഉടൻ വിളിച്ചുചേർക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി സ്വയം നോക്കുകുത്തിയാകുകയാ​ണെന്ന്​ മേയർ രാഗേഷിന്‍റെ ആരോപണത്തിന്​ മറുപടിയായി പറഞ്ഞു. സ്പിൽ ഓവർ പദ്ധതിയിൽ ഒരു അവ്യക്​തതയുമില്ല. വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി യോഗം വിളിച്ചു ചേർക്കാത്തത്​ പാളിച്ച തന്നെയാണ്​. എന്നാൽ, പദ്ധതി ലിസ്റ്റ്​ വ്യക്​തവും ഒരു വാർഡിനെയും അവഗണിക്കാതെ തയാറാക്കിയതാണെന്നും മേയർ മറുപടിയായി പറഞ്ഞു. ...................................................... കുടിവെള്ള പ്രശന്ം; ടാങ്കറിൽ കുടിവെള്ളം എത്തിക്കും (ബോക്സ്​) കണ്ണൂർ: വേനൽ കനക്കുന്നതോടെ കോർപറേ​ഷ‍ന്‍റെ വിവിധയിടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായും ഇവിടെ കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും മേയർ ടി.ഒ. മോഹനൻ അറിയിച്ചു. ടാങ്കറിൽ കുടിവെള്ളം എത്തിക്കാൻ 20 ലക്ഷം വകയിരുത്തിയിട്ടുണ്ട്​. ഇതിനായുള്ള ടെൻഡർ വിളിച്ച്​ ഉടൻ നടപടിയുണ്ടാകുമെന്നും​ മേയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story