Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമട്ടന്നൂരിൽ ഇ-വാഹന...

മട്ടന്നൂരിൽ ഇ-വാഹന ചാര്‍ജിങ് സ്റ്റേഷന്‍

text_fields
bookmark_border
മട്ടന്നൂരിൽ ഇ-വാഹന ചാര്‍ജിങ് സ്റ്റേഷന്‍
cancel
മട്ടന്നൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂരിലും ഇ-വാഹന ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. കീഴല്ലൂര്‍ പഞ്ചായത്തിലെ വായാന്തോടും മട്ടന്നൂര്‍ നഗരസഭയിലെ പാലോട്ടുപള്ളിയിലുമാണ് ഇവ സജ്ജമാക്കിയത്. ജില്ലയില്‍ ആകെ 145 ഇടങ്ങളിലാണ് ഇ-വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചുവരുന്നത്. കെ.എസ്.ഇ.ബി സ്ഥാപിക്കുന്ന ചാര്‍ജിങ് സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് സ്വകാര്യ ഏജന്‍സികളാണ്. റോഡരികില്‍ വാഹനം നിര്‍ത്തിയിട്ടുകൊണ്ട് ചാര്‍ജ് ചെയ്യാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മൊബൈല്‍ ആപ് വഴി ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത്​ തുക അടക്കണം. പ്രീപെയ്ഡ് സംവിധാനത്തിലാണ് ആപ് പ്രവര്‍ത്തിക്കുക. മട്ടന്നൂരില്‍ വൈദ്യുതി സ്‌കൂട്ടറുകളും ഓട്ടോറിക്ഷകളുമാണ് കൂടു തലായും ഓടുന്നത്. വിമാനത്താവളം കേന്ദ്രീകരിച്ച് ഇ-കാറുകളും ഓട്ടോറിക്ഷകളും സര്‍വിസ് നടത്തുന്നുണ്ട്. വൈദ്യുതി യൂനിറ്റിന് 9.30 രൂപയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. സ്‌കൂട്ടറും ബൈക്കും പൂര്‍ണമായി ചാര്‍ജാകാന്‍ രണ്ടു മുതല്‍ നാലുയൂനിറ്റ് വൈദ്യുതിയും ഓട്ടോറിക്ഷകള്‍ക്ക് നാലുമുതല്‍ ഏഴ് യൂനിറ്റ് വരെ വൈദ്യുതിയും വേണ്ടിവരും. മട്ടന്നൂര്‍ മണ്ഡലത്തില്‍ അഞ്ചിടത്ത് ഇ- വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. മട്ടന്നൂര്‍, പടിയൂര്‍, കണ്ണവം, ശിവപുരം എന്നിവിടങ്ങളിലാണ് സ്ഥാപിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story