Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:33 AM IST Updated On
date_range 7 April 2022 5:33 AM ISTഇന്ധനവില വർധനക്കെതിരെ വ്യാപാരി സമരം
text_fieldsbookmark_border
തലശ്ശേരി: ഇന്ധനവില വർധനവിനെതിരെ കേന്ദ്ര സർക്കാർ ഓഫിസുകൾക്കു മുന്നിൽ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. തലശ്ശേരി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയംഗം സി.പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. കാസിം അധ്യക്ഷത വഹിച്ചു. കെ.പി. പ്രമോദ്, കിഴക്കയിൽ പ്രകാശൻ, സി.പി.എം. നൗഫൽ എന്നിവർ സംസാരിച്ചു. സമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ നടത്തിയത്. -------------------------- പടം.... ഇന്ധന വില വർധനക്കെതിരെ വ്യാപാരി വ്യവസായി സമിതി തലശ്ശേരി ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ നടത്തിയ ധർണ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയംഗം സി.പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
