Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയാത്രയയപ്പും...

യാത്രയയപ്പും അനുമോദനവും

text_fields
bookmark_border
യാത്രയയപ്പും അനുമോദനവും
cancel
ഇരിക്കൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന അധ്യാപികമാരായ പി.വി. കാർത്യായനി, കെ.കെ. ആത്മജ എന്നിവർക്കുള്ള യാത്രയയപ്പും എസ്.സി.ഇ.ആർ.ടി ഡയറക്ടറും പൂർവവിദ്യാർഥിയുമായ ഡോ. ആർ.കെ. ജയപ്രകാശിനുള്ള സ്വീകരണവും സംഘടിപ്പിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് ടീച്ചറുടെ അധ്യക്ഷതയിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ. അബ്ദുല്ല ഹാജി എസ്.സി.ഇ.ആർ.ടി ഡയറക്ടർക്കുള്ള ഉപഹാരം നൽകി. വിവിധ സ്കോളർഷിപ് ജേതാക്കൾക്കുള്ള ഉപഹാരം ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ വിതരണം ചെയ്തു. മികച്ച അധ്യാപക ഗവേഷണ പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ.പി. സുനിൽകുമാർ, വി.വി. സുനേഷ് എന്നിവരെ ഡയറ്റ് സീനിയർ ലെക്ചറർ ഡോ. കെ.പി. രാജേഷ് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.വി.എൻ. യാസിറ, എൻ.പി. അബ്ദുറഹ്മാൻ, കെ.ടി. മസ്ബൂബ, ഇ.സി. ഉണ്ണികൃഷ്ണൻ, ഇ.പി. ജയപ്രകാശ്, കെ.കെ. കീർത്തന മോൾ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ സി. റീന സ്വാഗതവും പ്രധാനാധ്യാപിക വി.സി. ശൈലജ നന്ദിയും പറഞ്ഞു. ചടങ്ങിൽ കുട്ടികളുടെ കൈയെഴുത്തു മാസികയായ 'മാരിവില്ല്' എസ്.സി.ഇ.ആർ.ടി ഡയറക്ടർ പ്രകാശനം ചെയ്തു. -------------------- ചിത്രം: യാത്രയയപ്പ് സമ്മേളനം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്നകുമാരി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story