Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും മലയോരത്ത് കൃഷിനാശം

text_fields
bookmark_border
കാറ്റിലും മഴയിലും മലയോരത്ത് കൃഷിനാശം
cancel
ചെറുപുഴ: കനത്ത മഴയിലും കാറ്റിലും ചെറുപുഴ പഞ്ചായത്തിലെ പാറോത്തുംനീര്‍, കോക്കടവ്, തെക്കമ്മാവ് തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകം നാശം. റബര്‍, തെങ്ങ്, കമുക് എന്നിവ നശിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. പാറോത്തുംനീരിലെ പുളിന്താനം ദേവസ്യ, മാമൂട്ടില്‍ അഭിലാഷ്, പത്മാലയം വിനോദ്, വാളുകാരന്‍ ദേവസ്യ, പുളിന്താനം ചെറിയാന്‍, അറയ്ക്കല്‍ ജോസഫ്, ചക്കാലയ്ക്കല്‍ ഇഗ്‌നേഷ്യസ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാറ്റ് നാശംവിതച്ചത്. തിരുമേനി -തെക്കമ്മാവ് റോഡില്‍ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിത്തൂണ്‍ നിലംപൊത്തിയതിനാല്‍ വൈദ്യുതി ബന്ധവും നിലച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story