Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബീം തകർന്ന്...

ബീം തകർന്ന് വീട്ടുടമയും തൊഴിലാളിയും മരിച്ചത് നാടിനെ നടുക്കി

text_fields
bookmark_border
ബീം തകർന്ന് വീട്ടുടമയും തൊഴിലാളിയും മരിച്ചത് നാടിനെ നടുക്കി
cancel
ബീമിന്റെയും സൺഷേഡിന്റെയും കുത്ത് മാറ്റുമ്പോഴാണ് അപകടം ചക്കരക്കല്ല്: നിർമാണ പ്രവർത്തനത്തിനിടെ വീടിന്റെ ബീം തകർന്ന് രണ്ടു പേർ ദാരുണമായി മരിച്ച സംഭവം നാടിനെ നടുക്കി. പള്ളിപ്പൊയിൽ ചാത്തോത്ത് കുളത്തെ മാരാങ്കലത്ത് വീട്ടിലാണ് അപകടം നടന്നത്. വീട്ടുടമ മുണ്ടാണി കൃഷ്ണൻ (59), നിർമാണ തൊഴിലാളി കൊറ്റാളി അംബേദ്കർ കോളനിയിലെ പി.ജി. ലാലൻ (43) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ച രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വീടിന്റെ ഒന്നാം നിലയുടെ പ്രവ്യത്തി നടക്കുന്നതിനിടെ ബീമിന്റെയും സൺഷേഡിന്റെയും കുത്ത് മാറ്റുമ്പോഴാണ് അപകടം നടന്നത്. ക്രെയിൻ ഉപയോഗിച്ച് രക്ഷപ്രവർത്തനം നടത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. ലാലൻ സംഭവസ്ഥലത്തും കൃഷ്ണൻ ആശുപത്രിയിലും മരിച്ചു. അപകട വിവരം അറിഞ്ഞ് ചക്കരക്കല്ലിലെയും പരിസര പ്രദേശങ്ങളിലെയും നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്​. ചക്കരക്കല്ല് പൊലീസും അഗ്നിരക്ഷസേനയും രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. ബീമിന്റെയും സൺഷേഡിന്റെയും ഉള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു നിർമാണ തൊഴിലാളിയായ ലാലൻ ഉണ്ടായിരുന്നത്. ഏറെ നേരം പണിപ്പെട്ടാണ് പുറത്തെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story