Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗൃഹനാഥനെ...

ഗൃഹനാഥനെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
മടിക്കേരി: മടിക്കേരിക്കുസമീപം സംപാജെയിലെ എച്ച്.എസ്. ബെള്ളിയപ്പ എന്നയാളെ മാർച്ച് ഒമ്പതുമുതൽ കാണാതായതായി മടിക്കേരി റൂറൽ പൊലീസിൽ പരാതി ലഭിച്ചു. മാർച്ച് ഒമ്പതിന് കല്ലുഗുണ്ടിയിലേക്ക് എന്നുപറഞ്ഞു വീട്ടിൽനിന്നും പുറത്തുപോയ ബെള്ളിയപ്പ, സുദർശൻ എന്നയാളുടെ ലോറിയിൽ ഉഡുപ്പിയിലേക്ക് പോയതായി ചില ദൃക്സാക്ഷികൾ പറഞ്ഞു. ഉഡുപ്പിയിൽനിന്നും എറണാകുളത്തേക്ക് പോയതായും മാർച്ച് 15ന് എറണാകുളത്തുനിന്നും വീട്ടിലേക്ക് പോകുന്നുവെന്നുപറഞ്ഞു പുറപ്പെട്ടതായും പറയപ്പെടുന്നു. അവസാനമായി മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചത് കളമശ്ശേരിയിലാണ്. എന്നാൽ, ഇതുവരെ ബെള്ളിയപ്പ വീട്ടിൽ എത്താത്തതിനാൽ ഭാര്യ ഗീത മടിക്കേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. 50 വയസ്സുള്ള ബെള്ളിയപ്പക്ക് അഞ്ചരയടി ഉയരമുണ്ട്. കന്നട, മലയാളം, തുളു ഭാഷകൾ സംസാരിക്കും. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 08272 228777, 08272 229000 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story