Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 April 2022 5:34 AM IST Updated On
date_range 5 April 2022 5:34 AM ISTഅണിയാരം -ബാവാച്ചി റോഡ് വികസനത്തിന് അഞ്ചുകോടി
text_fieldsbookmark_border
പെരിങ്ങത്തൂർ: കൂത്തുപറമ്പ് മണ്ഡലത്തിൽ പാനൂർ നഗരസഭയിലെ അണിയാരം -പെരിങ്ങത്തൂർ ബാവാച്ചി റോഡിന് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി. മോഹനൻ എം.എൽ.എ അറിയിച്ചു. ലഭ്യമാകുന്ന സ്ഥലങ്ങൾ വിപുലപ്പെടുത്തി മെക്കാഡം ടാറിങ് ഉൾപ്പെടെയാണ് പദ്ധതി. അത്യാവശ്യമായി പൊളിക്കേണ്ടിവരുന്ന മതിലുകൾ ഉണ്ടെങ്കിൽ മാറ്റി കെട്ടിക്കൊടുക്കാനുള്ള നടപടിയുമുണ്ടാകും. എം.എൽ.എയുടെ പ്രത്യേക നിർദേശപ്രകാരമാണ് റോഡിന് ഭരണാനുമതി ലഭിച്ചത്. ഗ്യാസ് ഹൗസ് പരിസരത്തും പെരിങ്ങത്തൂർ റോഡിലെ റേഷൻ പീടികക്കുസമീപവും റോഡ് ഉയർത്താനുള്ള നടപടിയുൾപ്പെടെയാണിത്. പാനൂർ ഭാഗത്തുനിന്നും പെരിങ്ങത്തൂരിലേക്ക് എത്താനുള്ള നഗരസഭയിലെ ഈ റോഡ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയായിരുന്നു. ഗതാഗതം ദുസ്സഹമായ ബാവാച്ചി റോഡ് ഉയർത്തി നിർമിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. വീതികൂട്ടലിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബാവാച്ചി റോഡിലെത്തി. പൊതുമരാമത്ത് വകുപ്പ് എ.ഇ ശശി, ഓവർസിയർമാരായ ഇസ്മായിൽ, രഞ്ജിത, ഓഫിസർ ഷിബു എന്നിവർ സർവേ നടപടികൾക്കായി സ്ഥലത്തെത്തി. പാനൂർ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.കെ. ഹനീഫ, കൗൺസിലർമാരായ എം.പി.കെ. അയൂബ്, അൻസാർ അണിയാരം, എം.എൽ.എയുടെ പി.എ ജയചന്ദ്രൻ കരിയാട് എന്നിവർ അളവെടുപ്പിൽ സംഘത്തോടൊപ്പം അനുഗമിച്ചു. (foto - PGR - road - അണിയാരം-ബാവാച്ചി റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അളവെടുപ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
