Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉത്സവാന്തരീക്ഷത്തിൽ...

ഉത്സവാന്തരീക്ഷത്തിൽ സർക്കാർ വാർഷികാഘോഷം

text_fields
bookmark_border
കണ്ണൂർ: വൻ ജനാവലി തീർത്ത ആരവങ്ങൾക്ക് മീതെ ഉയർന്ന ശംഖനാദത്തോടെ പഞ്ചവാദ്യങ്ങളുടെ മേളത്തിമിർപ്പ്. കൊട്ടും പാട്ടും ആവേശമാക്കി നാടൻ പാട്ടിന്റെ തുടിതാളം. രണ്ടാം പിണറായി സർക്കാറി​ന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് കണ്ണൂർ നഗരത്തിന്​ ഉത്സവാന്തരീക്ഷം സമ്മാനിച്ചു. ഉദ്​ഘാടന ചടങ്ങിന്​ പൊലിമയേകി ഗ്രാമ്യ നിടുവാലൂരിന്റെ നാടൻ കലാമേളയും മാടായി ക്ഷേത്രകലാ അക്കാദമിയുടെ പഞ്ചവാദ്യവും അരങ്ങേറി. ഉദ്ഘാടനച്ചടങ്ങ് പ്രൗഢഗംഭീരമാക്കിക്കൊണ്ടാണ് പഞ്ചവാദ്യവും നാടൻ കലാമേളയും അരങ്ങ് തകർത്തത്. മാടായി ക്ഷേത്രകലാ അക്കാദമിയുടെ 13 കലാകാരന്മാരാണ്​ നാദവിസ്മയം തീർത്തത്​. കൂടാതെ ഡിജിറ്റൽ സ്വിച്ച് ഓൺ കർമത്തിലൂടെ ഉദ്ഘാടന ചടങ്ങ് വേറിട്ടതാക്കി. മുഖ്യമന്ത്രി റിമോട്ട് ബട്ടണിൽ വിരലമർത്തിയതോടെ മൂന്ന്, രണ്ട്, ഒന്ന് എന്ന് കൗണ്ട് ഡൗൺ ആരംഭിച്ചു. 'എന്റെ കേരളം' എന്ന തലക്കെട്ടോടെ കേരളത്തി​ന്റെ സമഗ്ര മുന്നേറ്റത്തിന്റെ നേർക്കാഴ്ചകൾ സ്‌ക്രീനിൽ തെളിഞ്ഞു. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളിലും പ്രളയം, കോവിഡ് എന്നീ ദുരന്ത കാലഘട്ടങ്ങളിലും സർക്കാറി​ന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച വിഡിയോ ആണ് പ്രദർശിപ്പിച്ചത്. സർക്കാറി​ന്റെ വികസന പ്രവർത്തനങ്ങൾ വിളിച്ചോതുന്ന എക്സിബിഷൻ പവിലിയനും മുഖ്യമന്ത്രി പൊലീസ് മൈതാനിയിൽ ഉദ്ഘാടനം ചെയ്​തു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതിക​ളെ കുറിച്ചും സർക്കാർ വകുപ്പ്​ ലഭ്യമാക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള സ്റ്റാളുകളാണ്​ എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്​. പടം -giri 06 , giri 07
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story