Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:38 AM IST Updated On
date_range 4 April 2022 5:38 AM ISTറമദാൻ കിറ്റ് വിതരണോദ്ഘാടനം
text_fieldsbookmark_border
തലശ്ശേരി: ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പൊന്ന്യംപാലം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റുകളുടെ വിതരണം നടന്നു. മുസ്‍ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി വിതരണ ഉദ്ഘാടനം ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി. സുലൈമാന് നൽകി നിർവഹിച്ചു. സാമ്പത്തിക ധനസഹായ വിതരണ ഉദ്ഘാടനവും നടന്നു. മുസ്‍ലിംലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. പൊന്ന്യംപാലം മഹല്ല് ഖതീബ് റഫീഖ് മൗലവി പ്രാർഥന നടത്തി. യൂത്ത് ലീഗ് തലശ്ശേരി മണ്ഡലം സെക്രട്ടറി തഫ് ലീം മാണിയാട്ട്, പൊന്ന്യംപാലം മഹല്ല് പ്രസിഡന്റ് കെ. നൂറുദ്ദീൻ, മുസ്‍ലിം ലീഗ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഹീം ചമ്പാട്, മാധ്യമ പ്രവർത്തകൻ പി.എം. അഷ്റഫ്, ട്രസ്റ്റ് വൈസ് പ്രസിഡന്റ് പി. സുലൈമാൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി റഫീഖ് പാറയിൽ സ്വാഗതം പറഞ്ഞു. പടം ......ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് പൊന്ന്യംപാലം യൂനിറ്റിന്റെ റമദാൻ കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്‍ലിം ലീഗ് തലശ്ശേരി മണ്ഡലം പ്രസിഡന്റ് ബഷീർ ചെറിയാണ്ടി നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
