Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:37 AM IST Updated On
date_range 4 April 2022 5:37 AM ISTമസ്ജിദ് റഹ്മ ഉദ്ഘാടനം
text_fieldsbookmark_border
പിലാത്തറ: വിപുലീകരിച്ച ചുമടുതാങ്ങി മസ്ജിദു റഹ്മയുടെ ഉദ്ഘാടനം സബ് ജഡ്ജ് എം. ശുഐബ് നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് കെ. യൂസുഫ് ഹാജി കല്ലായി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അനുഗ്രഹ ഭാഷണം നടത്തി. ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, എം.വി. ദാമോദരൻ, ശമീൽ അസ്അദി, സയ്യിദ് ഉമർകോയ തങ്ങൾ മശ്ഹൂർ, സി.കെ. സഫീർ എന്നിവർ സംസാരിച്ചു. വിപുലീകരണ കമ്മിറ്റി കൺവീനർ ഡോ. വി.എൻ. മഹ്മൂദ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അബ്ദുൽ കരീം സാഹിബ് സ്വാഗതവും പി.വി. അർശദ് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന അനുമോദന ചടങ്ങ് മണ്ടൂർ ജുമാ മസ്ജിദ് ഖതീബ് അബു കോയ ഫൈസി ഉദ്ഘാടനം ചെയ്തു. ചുമടുതാങ്ങി ഇമാം ഖമറുദ്ദീൻ അസ്ഹരി അധ്യക്ഷത വഹിച്ചു. അശ്റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി. സി. മുഹമ്മദ് കുഞ്ഞി ഹാജിക്കുള്ള ഉപഹാര സമർപ്പണം എം. മുസ്തഫ ഹാജി നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി എം.കെ. ഹസൻ കുഞ്ഞി ഹാജി സ്വാഗതവും വർക്കിങ് സെക്രട്ടറി എം. ഹഫീളു റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story