Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:35 AM IST Updated On
date_range 4 April 2022 5:35 AM ISTവിദേശ നിർമിത സിഗരറ്റുകൾ പിടികൂടി
text_fieldsbookmark_border
ഇരിട്ടി: കർണാടകയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വിദേശനിർമിത സിഗരറ്റുകൾ കൂട്ടുപുഴ എക്സൈസ് സംഘം പിടികൂടി. ഞായറാഴ്ച രാവിലെ കൂട്ടുപുഴ എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് സിഗരറ്റുകൾ പിടികൂടിയത്. നിയമപരമായ മുന്നറിയിപ്പുകൾ പതിക്കാത്ത 400 പാക്കറ്റ് അനധികൃത വിദേശനിർമിത സിഗരറ്റുകളാണ് കണ്ടെടുത്ത് പിഴയീടാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ കെ. ഷാജി, പ്രിവന്റിവ് ഓഫിസർമാരായ കെ.വി. ബിജു, എം.പി. സജീവൻ, സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story