Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:33 AM IST Updated On
date_range 4 April 2022 5:33 AM ISTവീടിന്റെ സൺഷേഡ് തകർന്നു; തൊഴിലാളികൾക്കു പരിക്കേറ്റു
text_fieldsbookmark_border
പഴയങ്ങാടി: കോഴിബസാറിൽ പുനർനിർമാണം നടത്തുന്ന സി. മാധവിയുടെ വീടിന്റെ സൺഷേഡ് തകർന്നുവീണ് നാലു തൊഴിലാളികൾക്കു പരിക്കേറ്റു. നിർമാണത്തൊഴിലാളികളായ ഇടക്കെപ്പുറത്തെ എം.പി. മധുസൂദനൻ (55), അമ്പലപ്പുറത്തെ കെ.വി. വിമല (50), ചെറുകുന്നിലെ എൻ. നാരായണൻ (52), കുന്നനങ്ങാട്ടെ ബാലകൃഷ്ണൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. സൺഷേഡിന്റെ കോൺക്രീറ്റിനായി താങ്ങി നിർത്തിയ തൂണുകൾ ഇളകിയാണ് അപകടം. സൺഷേഡ് തകർന്നതോടെ തൊഴിലാളികൾ താഴേക്കു വീഴുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story