Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഫ്രൻഡ്‍ലി കാഡറ്റ്...

ഫ്രൻഡ്‍ലി കാഡറ്റ് പരിശീലനം തുടങ്ങി

text_fields
bookmark_border
ഫ്രൻഡ്‍ലി കാഡറ്റ് പരിശീലനം തുടങ്ങി
cancel
തളിപ്പറമ്പ്: യുവതലമുറ മയക്കുമരുന്നിന് അടിമകളാകാതിരിക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കായിക വിദ്യാഭ്യാസത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. കൂവോട് എ.കെ.ജി സ്റ്റേഡിയത്തിൽ ഫ്രൻഡ്‍ലി കാഡറ്റ് പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി ആയ ടി.കെ. രത്നകുമാർ 2019 ൽ കണ്ണൂർ ടൗൺ പൊലീസ് സി.ഐ ആയിരിക്കുമ്പോഴാണ് നിയമത്തോടു ചേർന്ന് നിൽക്കുന്ന യുവതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഈ ആശയം നടപ്പാക്കിയത്. ഇതുവരെ 300 ഓളം പേർക്ക് പരിശീലനം നൽകി. അതിൽ 50 ഓളം പേർക്ക് വിവിധ വകുപ്പുകളിൽ ജോലി കിട്ടി. ഫിസിക്കൽ എജുക്കേഷൻ അധ്യാപകരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. കൂവോട് എ.കെ.ജി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ അധ്യക്ഷത വഹിച്ചു. ടി. ബാലകൃഷ്ണൻ, പ്രഫ. ഇ. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു. കൂവോട് ലേബർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് വി. ജയൻ സ്വാഗതവും സെക്രട്ടറി കെ.കെ. രത്നാകരൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story