Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇനി കളി പൊലീസ്​...

ഇനി കളി പൊലീസ്​ കോർട്ടിൽ

text_fields
bookmark_border
പടം-giri കണ്ണൂർ: പൊലീസിന് കീഴിലെ സംസ്ഥാനത്തെ ആദ്യത്തെ കൃത്രിമ ടര്‍ഫ് തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്​ഘാടനം ചെയ്യും. രണ്ട്​ കോടി ചെലവഴിച്ച്​ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നിര്‍മിച്ച ടര്‍ഫിന്റെ പണി മുഴുവനായും പൂര്‍ത്തിയായതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. 60 മീറ്റര്‍ നീളവും 44 മീറ്റര്‍ വീതിയുമുള്ള ടര്‍ഫ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ടര്‍ഫുകളിലൊന്നാണ്. 48 ലക്ഷത്തോളം ചെലവഴിച്ചാണ്​ കളിക്കളത്തിന് ചുറ്റും വിദേശത്ത് നിന്നുമെത്തിച്ച കൃത്രിമ പുല്ല്​ വെച്ചു പിടിപ്പിച്ചത്​. ഇതിനോട് ചേര്‍ന്ന് ജോഗിങ് കം വാക്കിങ് ട്രാക്കും വസ്ത്രം മാറാനും കായിക ഉപകരണങ്ങള്‍ സൂക്ഷിക്കാനുമുള്ള മുറികളുമുണ്ട്. ജോഗിങ് കം വാക്കിങ് ട്രാക്കിന്‍റെയും സൗന്ദര്യവത്​കരിച്ച പൊലീസ്​ മൈതാനിയുടെ ഉദ്​ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മഴവെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ പ്രത്യേകം ഓവുചാൽ സംവിധാനം, ഫ്ലഡ്​ലിറ്റ്​, ജനറേറ്റര്‍ തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്​. സംസ്ഥാന പൊലീസ് മേധാവി ചെയര്‍മാനായ കേരള പൊലീസ് സ്പോര്‍ട്സ് ആൻഡ് യൂത്ത് വെല്‍ഫെയര്‍ സൊസൈറ്റിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാനമായും സെവന്‍സ് ഫുട്ബാള്‍ കളിക്കാന്‍ ടർഫ്​ ഉപയോഗിക്കാനാണ് പദ്ധതി. ഉദ്ഘാടന ദിവസം സൗഹൃദ ടൂർണമെന്‍റുകൾ സംഘടിപ്പിക്കും. ഉദ്ഘാടനത്തിന് ശേഷം ടര്‍ഫ് പൊതുജനങ്ങള്‍ക്കും തുറന്നു നല്‍കുന്നതായിരിക്കും. നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തിയാണ് വാടകക്ക് നല്‍കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story