Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാർ വാർഷികാഘോഷം;...

സർക്കാർ വാർഷികാഘോഷം; വികസനം കാണാൻ 'സിൽവർ ലൈനിൽ കയറണം'

text_fields
bookmark_border
പടം -giri കണ്ണൂർ: സംസ്ഥാന വികസനനേട്ടങ്ങൾ കാണാൻ ശീതീകരിച്ച സിൽവർ ​ലൈൻ ട്രെയിനിലെ കോച്ചുകളിൽ കയറണം. ഇതിനകത്താണ് സർക്കാറി‍ൻെറ ഒന്നാം വാർഷികാഘോഷത്തി‍ൻെറ ഭാഗമായുള്ള ​ എ‍ൻെറ കേരളം വികസന എക്സിബിഷൻ ഹാൾ. കണ്ണൂർ പൊലീസ്​ മൈതാനത്ത്​ ഒരുക്കിയ 'എ‍ൻെറ കേരളം' പ്രദർശന നഗരിയുടെ കവാടമാണ്​ സിൽവർ ലൈൻ കോച്ചി‍ൻെറ മാതൃകയിൽ ഒരുക്കിയിരിക്കുന്നത്​. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതിക​ളെ കുറിച്ചും സർക്കാർ വകുപ്പ്​ ലഭ്യമാക്കുന്ന സേവനങ്ങളെ കുറിച്ചുമുള്ള സ്റ്റാളുകളാണ്​ എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്​. എക്സിബിഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്തു. ഏറെ പ്രതിഷേധങ്ങൾക്കിടയിലും സിൽവർ ലൈൻ അഭിമാന വികസന പദ്ധതിയായി കാണുന്നതിനിടെയാണ്​ പ്രദർശന നഗരിയുടെ കവാടമായി​ സിൽവർ ലൈൻ കോച്ചി‍ൻെറ മാതൃക ഒര​ുക്കിയത്​. പിണറായി സർക്കാറി‍ൻെറ ഒന്നാം വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു. സിൽവർലൈൻ വിരുദ്ധ സമരത്തിനിടെ സർക്കാറുമായി ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തി‍ൻെറ ഭാഗമായാണ് പരിപാടി പ്രതിപക്ഷം ബഹിഷ്കരിച്ചത്​. പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളെ പരിപാടിയിലേക്ക്​ ക്ഷണിച്ചിരുന്നു. പദ്ധതിക്കായുള്ള സർവേ കല്ല്​ സ്ഥാപിക്കുന്നതിനെതിരെ കണ്ണൂരടക്കമുള്ള ജില്ലകളിൽ പ്രതിഷേധം ശക്​തമായിരുന്നു. വിശദമായ പ്രോജക്ട്​ റിപ്പോർട്ട്​ സമർപ്പിക്കാത്തതിനെതിരെ കേന്ദ്രവും രംഗത്തെത്തിയിരുന്നു. ഇതിനിടെയൊക്കെ സിൽവർ ലൈൻ സർക്കാറി‍ൻെറ അഭിമാന പദ്ധതിയെന്ന സൂചനയാണ്​ പടുകൂറ്റൻ സിൽവർ ലൈൻ കോച്ചി‍ൻെറ മാതൃകയിലുള്ള പ്രവേശന കവാടം ഒരുക്കിയതിലൂടെ നൽകുന്നത്​. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാറിന്റെ വിവിധ വകുപ്പുകൾ, മിഷനുകൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story