Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:41 AM IST Updated On
date_range 3 April 2022 5:41 AM ISTസ്നേഹവീടിന് കട്ടിലവെച്ചു
text_fieldsbookmark_border
പാനൂർ: മൊകേരി രാജീവ് ഗാന്ധി സ്കൂൾ എൻ.എസ്.എസ് വളന്റിയർമാർ നിർമിക്കുന്ന സ്നേഹ വീടിന്റെ കട്ടിലവെപ്പ് കർമം കെ.പി. മോഹനൻ എം.എൽ.എ നിർവഹിച്ചു. പ്രോഗ്രാം ഓഫിസർ സജീവ് ഒതയോത്ത് സ്വാഗതം പറഞ്ഞു. യൂനിറ്റ് നിർമിക്കുന്ന രണ്ടാമത്തെ സ്നേഹ വീടാണിത്. സ്കൂളിലെ പൂർവ വിദ്യാർഥിയായ ഈസ്റ്റ് വള്ള്യായിയിലെ ഒരു കുടുംബത്തിനാണ് വീട് നിർമിക്കുന്നത്. വളന്റിയർമാർ വീടുവീടാന്തരം കയറിയിറങ്ങി പഴയ പത്രങ്ങൾ ശേഖരിച്ചാണ് ഇതിനുവേണ്ടി പണം കണ്ടെത്തുന്നത്. നാട്ടുകാരുടെ സഹകരണവും സ്പോൺസർഷിപ്പും സംഘടിപ്പിച്ച് മഴക്കുമുമ്പേ പണി പൂർത്തിയാക്കാനാണ് വളന്റിയർമാർ ശ്രമിക്കുന്നത്. പി. രാഘവൻ മാസ്റ്റർ ചെയർമാനായി നാട്ടുകാരുടെ കമ്മിറ്റി സജീവമായി രംഗത്തുണ്ട്. കോവിഡ് കാലത്ത് കീഴ്മാടത്തായിരുന്നു ഇവരുടെ ആദ്യ വീട് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
