Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാവുമ്പായി സ്‌കൂളിൽ...

കാവുമ്പായി സ്‌കൂളിൽ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും

text_fields
bookmark_border
കാവുമ്പായി സ്‌കൂളിൽ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
cancel
ശ്രീകണ്ഠപുരം: കാവുമ്പായി ഗവ. എല്‍.പി സ്‌കൂളില്‍ നിർമിച്ച ഭക്ഷണശാലയുടെയും സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്‌സൻ ഡോ.കെ.വി.ഫിലോമിന അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.കെ. രമ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ശ്രീകണ്ഠപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ത്രേസ്യാമ്മ മാത്യു, പി.പി. ചന്ദ്രാംഗദന്‍, കൗണ്‍സിലര്‍മാരായ കെ.ഒ. പ്രദീപന്‍, ഇ.വി. തങ്കമണി, കണ്ണൂര്‍ ഡയറ്റ് സീനിയര്‍ ലെക്ചറര്‍ എസ്.കെ. ജയദേവന്‍, ഇരിക്കൂര്‍ ബി.പി.സി ടി.വി.ഒ. സുനില്‍കുമാര്‍, എം.പി.ടി.എ പ്രസിഡന്റ് സാവിത്രി മനോജ്, പൂര്‍വ വിദ്യാര്‍ഥി സംഘടന കണ്‍വീനര്‍ ടി.കെ. പ്രഭാകരന്‍, പ്രഥമാധ്യാപകൻ സി.എന്‍. മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍.എസ്.എസ് കുട്ടികള്‍ക്കുള്ള അനുമോദനം ഇരിക്കൂര്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ. ദിനേശനും എന്‍ഡോവ്‌മെന്റ് വിതരണം വികസന സമിതി വൈസ് ചെയര്‍മാന്‍ എം.സി. ഹരിദാസനും നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story