Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനൂറുശതമാനം പദ്ധതി തുക...

നൂറുശതമാനം പദ്ധതി തുക ചെലവഴിച്ചു; ആന്തൂർ നഗരസഭ നമ്പർ വൺ

text_fields
bookmark_border
തളിപ്പറമ്പ്: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നൂറുശതമാനം പദ്ധതി തുക ചെലവഴിച്ച സംസ്ഥാനത്തെ പത്ത് നഗരസഭകളിലൊന്നായി ആന്തൂർ നഗരസഭ. ജില്ലയിലെ ഏക നഗരസഭയും ആന്തൂർ തന്നെ. പദ്ധതി നിർവഹണത്തിലാണ് ആന്തൂർ നഗരസഭക്ക് മികച്ച നേട്ടം കൈവരിക്കാനായത്. നൂറുശതമാനം ഫണ്ടും കഴിഞ്ഞ സാമ്പത്തിക വർഷം ആന്തൂർ നഗരസഭ ചെലവഴിച്ചു. സംസ്ഥാനത്ത് പത്ത് നഗരസഭകളാണ് നൂറുശതമാനം നേട്ടത്തിന് അർഹരായത്. കണ്ണൂർ ജില്ലയിൽ ഈ നേട്ടത്തിനർഹമായ എക നഗരസഭയും ആന്തൂരാണ്. അനുവദിച്ച വികസന ഫണ്ട്, എസ്.സി.പി, ധനകാര്യ കമീഷൻ ഗ്രാൻറ് എന്നിവ പൂർണമായും ചെലവഴിച്ചു. കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, പശ്ചാത്തല മേഖലകളിലെ പദ്ധതികൾ എന്നിവ ഫലപ്രദമായി നടപ്പിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായി രണ്ടാം വർഷമാണ് ആന്തൂർ നഗരസഭ നൂറുശതമാനം പദ്ധതി തുക വിനിയോഗിക്കുന്നത്. ആർദ്ര കേരളം പുരസ്കാരം നേടിയതിന്റെ തുടർച്ചയായി പദ്ധതി നിർവഹണത്തിലും മികച്ച നേട്ടം കൈവരിക്കാനായത് ഭരണസമിതിയുടെയും നിർവഹണ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും കൂട്ടായ ശ്രമത്തിന്റെയും ആന്തൂരിലെ ജനങ്ങളുടെ പൂർണ സഹകരണം കൊണ്ടുമാണെന്ന് ചെയർമാൻ പി. മുകുന്ദൻ പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയാണ് ആന്തൂർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story