Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:31 AM IST Updated On
date_range 3 April 2022 5:31 AM ISTബാവലിപ്പുഴയിൽ വിദ്യാർഥികൾ തടയണ നിർമിച്ചു
text_fieldsbookmark_border
ഇരിട്ടി: വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക്ക് സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് അണുങ്ങോട് ബാവലിപ്പുഴക്കുകുറുകെ തടയണ നിർമിച്ചു. കണിച്ചാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോജൻ ഇടത്താഴയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവൃത്തി ചടങ്ങ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഷാജി ആലുങ്കൽ, അധ്യാപകരായ മുബഷിർ മാത്രക്കൽ, ദിവ്യ ബാബു, ഡോളി ജോസ്, കെ.എം. അഞ്ജിത, മൻസൂറ, അബിൻ വർഗീസ്, ബിന്ദു, പ്രിനി, ആതിര, ഷീബ കുഞ്ഞ്, ഷൈനി ജോർജ്, വിജി, ലീജിയ, വിദ്യാർഥികളായ ഫാത്തിമ നാദിയ, ദിയ ഷനോജ്, അനിറ്റ് ബിജു, ദേവിത സുരേഷ്, ഡിയോൺ ഷാജി, ആൽഫിൻ ജോഫി, അഡോൺ ഷാജി, ദിയ നെൽസൺ തുടങ്ങിയവർ നേതൃത്വം നൽകി. തടയണ നിർമിച്ചതോടെ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് ഉയരുകയും കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുകയും ചെയ്തു. ആറളം വന്യജീവി സങ്കേതത്തിലെ വന്യമൃഗങ്ങൾക്ക് ദാഹമകറ്റാൻ, ജലനിരപ്പ് ഉയർന്നത് സഹായമാകും. മുൻവർഷങ്ങളിലും ഗ്ലോബൽ പബ്ലിക്ക് സ്കൂൾ വിദ്യാർഥികൾ പുഴയിൽ തടയണ നിർമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
