Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:30 AM IST Updated On
date_range 3 April 2022 5:30 AM ISTമദ്യനയത്തിനെതിരെ പ്രതിഷേധ ധർണ
text_fieldsbookmark_border
കണ്ണൂർ: ഇടതു സർക്കാറിന്റെ ജനവിരുദ്ധ മദ്യനയം തിരുത്തുന്നതു വരെ അമ്മമാർ ഉൾപ്പെടെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് കെ.സി.ബി.സി അതിരൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയും ജില്ല മദ്യനിരോധന സമിതിയും മുക്തിശ്രീയും ചേർന്ന് കലക്ടറേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ് തങ്കച്ചൻ കൊല്ലക്കൊമ്പിൽ, അതിരൂപത പ്രസിഡന്‍റ് ആന്റണി മേൽവെട്ടം, മദ്യനിരോധന സമിതി ജില്ല സെക്രട്ടറി ദിനു മൊട്ടമ്മൽ, മുക്തിശ്രീ പ്രസിഡന്‍റ് മേരി ആലക്കാമറ്റത്തിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story