Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസർക്കാർ ഒന്നാം...

സർക്കാർ ഒന്നാം വാർഷികാഘോഷത്തിന്​ ഇന്നു​ തുടക്കം

text_fields
bookmark_border
-photo -giri 04 കണ്ണൂർ: രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനിയിൽ ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലീസ് മൈതാനിയിൽ ഏപ്രിൽ മൂന്നു മുതൽ 14 വരെ നടക്കുന്ന 'എന്റെ കേരളം' മെഗാ എക്സിബിഷൻ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, എം.വി. ഗോവിന്ദൻ മാസ്റ്റർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, എം.എൽ.എമാർ, എം.പിമാർ, ചീഫ് സെക്രട്ടറി വി.പി. ജോയി, തദ്ദേശ സ്ഥാപന മേധാവികൾ എന്നിവർ പ​ങ്കെടുക്കും. പൊലീസ് മൈതാനിയിലെ 'എന്റെ കേരളം' അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറിന് കലാസാംസ്‌കാരിക സന്ധ്യ അരങ്ങേറും. .............................. തൊഴില്‍ വകുപ്പ് സ്റ്റാളില്‍ രജിസ്‌ട്രേഷന്‍ സൗകര്യം സര്‍ക്കാറിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് പൊലീസ് മൈതാനിയില്‍ നടക്കുന്ന പ്രദര്‍ശന വിപണന മേളയിലെ തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ (സ്റ്റാള്‍ നമ്പര്‍ -63) ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ നല്‍കുന്നതിനും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഇ-ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷനും സൗകര്യം ലഭിക്കും. ഇതുവരെ ആവാസ് രജിസ്‌ട്രേഷന്‍ ചെയ്യാത്ത തൊഴിലാളികളെ കൗണ്ടറില്‍ എത്തിക്കുന്നതിന് തൊഴിലുടമകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. പദ്ധതികളെക്കുറിച്ചും വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളെ സംബന്ധിച്ചുമുള്ള വിവരങ്ങളും സ്റ്റാളില്‍ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story