Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:29 AM IST Updated On
date_range 2 April 2022 5:29 AM ISTകണ്ണൂർ കോർപറേഷൻ ആസ്ഥാന മന്ദിര നിർമാണ പ്രവൃത്തി തുടങ്ങി
text_fieldsbookmark_border
കണ്ണൂർ: കോർപറേഷൻ ആസ്ഥാനമന്ദിരം നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. ചടങ്ങിൽ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി. സുമേഷ്, ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. മാർട്ടിൻ ജോർജ്, പി. കുഞ്ഞിമുഹമ്മദ്, എം. പ്രകാശൻ മാസ്റ്റർ, എൻ. ഹരിദാസ്, വെള്ളോറ രാജൻ, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ, സി. സീനത്ത് തുടങ്ങിയവർ സംസാരിച്ചു. പഴയ ടൗൺ ഹാൾ നിന്നിരുന്ന സ്ഥലത്ത് അഞ്ചുനില കെട്ടിടമാണ് ആസ്ഥാന മന്ദിരമായി പണിയുന്നത്. ഇതിൽ രണ്ടുനില പൂർണമായും പാർക്കിങ്ങിനായി മാറ്റിവെക്കും. ഭാവിയിൽ മൂന്നുനില കൂടി നിർമിക്കാൻ പറ്റുന്ന രീതിയിലാണ് ഫൗണ്ടേഷൻ ഒരുക്കുക. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 250ഓളം വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടാകും. 100 കൗൺസിലർമാരെ ഉൾക്കൊള്ളാവുന്ന ആധുനിക രീതിയിലുള്ള കൗൺസിൽ ഹാൾ, മിനി കോൺഫറൻസ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ടാകും. 25.6 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മന്ദിരം പണിയുന്നത്. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഒന്നര വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തീകരിക്കാമെന്നാണ് പ്രതീക്ഷയെന്ന് മേയർ അറിയിച്ചു. ഹരിതചട്ടം പാലിച്ച് പരിസ്ഥിതിക്കിണങ്ങുന്ന രീതിയിലായിരിക്കും നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story