Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2022 5:28 AM IST Updated On
date_range 2 April 2022 5:28 AM ISTകുട്ടികളെ രക്ഷിച്ച പൊലീസുകാര്‍ക്ക് അനുമോദനം
text_fieldsbookmark_border
കണ്ണൂർ: തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ വീണ, നാടോടി കുടുംബത്തിലെ കുട്ടികളെ രക്ഷിച്ച പൊലീസുകാരെ അനുമോദിച്ചു. മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജാതിയും മതവുമൊക്കെ നോക്കി രക്ഷാപ്രവർത്തനം നടത്തുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി കേരളത്തിൽ മതനിരപേക്ഷ പൊലീസ് സേനയാണെന്ന് മന്ത്രി പറഞ്ഞു. കേരള പൊലീസ് അസോസിയേഷന്റെയും കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെയും കെ.എ.പി നാലാം ബറ്റാലിയന്‍ ജില്ല കമ്മിറ്റികൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. നാലാം ബറ്റാലിയനിലെ എസ്. ശ്യാം സുവിന്‍, കാസിഫ് മില്‍ഹാജ്, ബി. അനീഷ്, എ.വി. റിജിന്‍, പി. ഈലഫ്, എന്‍. നൗഫല്‍, പി. റിജു, എം.പി. ഭരത് മുരളി എന്നീ എട്ട് പൊലീസുകാരെയാണ് അനുമോദിച്ചത്. കഴിഞ്ഞ മാസം 15ന് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന ദിവസം കുളിക്കാനിറങ്ങിയ രാജസ്ഥാന്‍ നാടോടി കുടുംബത്തിലെ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിപ്പോവുകയായിരുന്നു. നിലവിളി കേട്ടാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയത്. ഉടന്‍ കുളത്തിലിറങ്ങി രണ്ടുപേരെ രക്ഷിച്ചെങ്കിലും ഒരാള്‍ അപ്പോഴേക്കും മരിച്ചിരുന്നു. ചടങ്ങില്‍ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ നാലാം ബറ്റാലിയന്‍ ജില്ല പ്രസിഡന്‍റ് പി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. പൊലീസുകാര്‍ക്കുള്ള ഉപഹാരവും അനുമോദന പത്രവും മന്ത്രി കൈമാറി. ബറ്റാലിയന്‍ കമാൻഡന്റ് വിവേക് കുമാര്‍ മുഖ്യാതിഥിയായി. ഡെപ്യൂട്ടി കമാൻഡന്റ് ടി.പി. ശ്യാം സുന്ദര്‍, അസി. കമാൻഡന്റ് എം. ഹരി, ടി. ബാബു, ഇ.വി. പ്രദീപന്‍, കെ. രാധാകൃഷ്ണൻ, പി.വി. രാജേഷ്, എം.വി. അഭിമന്യു, കെ. സുരേഷ് ബാബു, എം.വി. അനിരുദ്ധ്, കെ. രാകേഷ് എന്നിവര്‍ സംബന്ധിച്ചു. photo: police adharam തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തില്‍ വീണ, നാടോടി കുടുംബത്തിലെ കുട്ടികളെ രക്ഷിച്ച പൊലീസുകാരെ അനുമോദിക്കൽ മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story