Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅയോഗ്യരുടെ നിയമനം;...

അയോഗ്യരുടെ നിയമനം; പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ണൂർ സർവകലാശാല സെനറ്റ്

text_fields
bookmark_border
കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനം കരാർ അധ്യാപകരെ നിയമിക്കുന്നതും പ്രഫസർ ഓഫ് പ്രാക്ടീസ് എന്നപേരിൽ അക്കാദമിക യോഗ്യതയില്ലാത്തവരെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കുന്നതും ദൂരവ്യാപക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കണ്ണൂർ സർവകലാശാല സെനറ്റ് പ്രമേയം. നാഷനൽ ഹയർ എജുക്കേഷൻ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്കി​​ന്‍റെ കരട് വിഭാവനം ചെയ്യുന്ന കരിക്കുലവും സിലബസും ദേശീയതലത്തിൽ അടിച്ചേൽപിക്കുന്ന സാഹചര്യം ഇന്ത്യൻ സർവകലാശാലകളിലെ അക്കാദമിക വൈവിധ്യവും സംസ്കാരവും അപകടത്തിലാക്കുമെന്നും പ്രമേയം വ്യക്തമാക്കി. സെനറ്റ് അംഗം ഡോ. എം.പി. ഷനോജ് അടിയന്തരപ്രമേയം അവതരിപ്പിച്ചു. എയ്ഡഡ് കോളജുകളിൽ ആർട്സ്, സയൻസ് വിഷയങ്ങളിൽ കൂടുതൽ കോഴ്സുകൾ സർക്കാറിനോട് ആവശ്യപ്പെടും. മെയിൻ റോഡിൽനിന്ന് സർവകലാശാലയിലേക്ക് തിരിയുന്ന സ്ഥലത്ത് ബസ് സ്റ്റോപ് അനുവദിക്കാൻ മോട്ടാർവാഹന വകുപ്പിനോട് അഭ്യർഥിക്കാനും സെനറ്റ് തീരുമാനിച്ചു. യോഗത്തിൽ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, ​പ്രോ- വൈസ് ചാൻസലർ ഡോ. എ. സാബു, രജിസ്ട്രാർ ഡോ. ജോബി കെ. ജോസ് എന്നിവർ പങ്കെടുത്തു. ചോദ്യങ്ങൾക്ക് സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഷ്റഫ്, പ്രമോദ് വെള്ളച്ചാൽ, ഡോ. കെ.ടി. ചന്ദ്രമോഹൻ, ഡോ. എ. അശോകൻ, ഡോ. കെ. ശ്രീജിത്ത്, ഡോ. പി.കെ. പ്രസാദൻ, ഡോ. കെ.വി. മഹേഷ് കുമാർ, ഡോ. രാഖി രാഘവൻ, ഡോ. ലിസി മാത്യു എന്നിവർ മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story