Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാത്തലിക് സിറിയൻ...

കാത്തലിക് സിറിയൻ ബാങ്കിൽ സമരം തുടരുന്നു

text_fields
bookmark_border
കണ്ണൂർ: സി.എസ്.ബി ബാങ്ക് ജീവനക്കാരുടെ ഐക്യവേദി ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് പൂർണം. പണിമുടക്കിയ ഓഫിസർമാരും ജീവനക്കാരും കണ്ണൂർ ബ്രാഞ്ചിന് മുന്നിൽ ധർണ നടത്തി. വിദേശ ബാങ്കായതോടെ സ്ഥിരം ജീവനക്കാരോടും ഇടപാടുകാരോടും ബാങ്കി​‍ൻെറ മനോഭാവത്തിൽ മാറ്റംവന്നിരിക്കുകയാണെന്നും പത്ത് പണിമുടക്കുകൾ ഈ സാമ്പത്തിക വർഷം നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കാതെ മാനേജ്മൻെറ് തൊഴിലാളികളെ വീണ്ടും സമരത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു. കണ്ണൂരിൽ പ്രതിഷേധത്തിന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ നേതൃത്വം നൽകി. എ.​ഐ.ബി.ഇ.എ ജില്ല സെക്രട്ടറി ജി.വി. ശരത്ചന്ദ്രൻ, സമരസഹായ സമിതി ചെയർമാൻ കെ. അശോകൻ, സി.പി. സൗന്ദർരാജ്, എം.എൻ. അനിൽകുമാർ, നീരജ്, റുബീഷ്, നിഖിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story