Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:32 AM IST Updated On
date_range 31 March 2022 5:32 AM ISTകാർഷിക മേഖലയിലെ പ്രശ്‌നം; ദേശീയ പ്രക്ഷോഭം തുടരുമെന്ന് അശോക് ധവളെ
text_fieldsbookmark_border
ഇരിട്ടി: കാർഷിക മേഖലയിലെയും കർഷകരുടെയും അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കർഷകരുടെ ദേശീയ പ്രക്ഷോഭം തുടരുമെന്ന് കിസാൻസഭ ദേശീയ പ്രസിഡന്റ് അശോക് ധവളെ പറഞ്ഞു. സി.പി.എം. 23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ഇരിട്ടിയിൽ നടന്ന കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണം. കർഷകർക്ക് ഉൽപാദന ചെലവിന്റെ ആനുപാതികമായി വിലയുറപ്പാക്കുന്ന (എം.എസ്.പി)പദ്ധതി പൂർണാർഥത്തിൽ നടപ്പാക്കണം. ഭൂപരിഷ്‌കരണ നിയമം എല്ലാ സംസ്ഥാനത്തും നടപ്പാക്കുകയും വിള ഇൻഷുറൻസിന്റെ ആനുകൂല്യം ചെറുകിട- ഇടത്തരം കർഷകർക്ക് തന്നെ ലഭിക്കാനുള്ള നടപടികൾ ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയർമാൻ ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ. മാണി എം.പി, അഖിലേന്ത്യ കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, വത്സൻ പനോളി, എൻ. ചന്ദ്രൻ, എസ്.കെ. പ്രീജ, കെ. ശ്രീധരൻ, കെ. മോഹനൻ, കെ.വി. സക്കീർഹുസൈൻ, വി.ജി. പത്മനാഭൻ, വൈ.വൈ. മത്തായി, പി.പി. അശോകൻ, കെ.ജി. ദിലീപ്, പി.പി. ഉസ്മാൻ, ഇ.എസ്. സത്യൻ, പി. റോസ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
