Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:30 AM IST Updated On
date_range 31 March 2022 5:30 AM ISTജയലക്ഷ്മി ടീച്ചർക്ക് നാടിന്റെ അന്ത്യാഞ്ജലി
text_fieldsbookmark_border
ഇരിട്ടി: കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കുന്നതിനിടെ ടെറസിൽനിന്ന് വീണ് മരിച്ച തില്ലങ്കേരി തെക്കംപൊയിൽ വാണിവിലാസം എൽ.പി സ്കൂൾ പ്രഥമാധ്യാപിക മിത്തലെ പുന്നാട്ടെ തേജസ് നിവാസിൽ കെ.കെ. . ചൊവ്വാഴ്ച്ച രാവിലെ 8.30 ഓടെ വാണിവിലാസം എൽ.പി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വെച്ചു. തുടർന്ന് മിത്തലെ പുന്നാട്ടെ വീട്ടിലെത്തിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറു കണക്കിനാളുകളാണ് ഇരുസ്ഥലത്തും അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്. എം.എൽ.എമാരായ സണ്ണി ജോസഫ്, കെ.കെ. ശൈലജ, ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്സൻ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീമതി, വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, വൈസ് പ്രസിഡന്റ് നാജിദ സാദിഖ്, എ.ഇ.ഒമാരായ എ.ടി. ജയിംസ് (ഇരിട്ടി), ബാബു(മട്ടന്നൂർ), കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം മാത്യു ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, വത്സൻ തില്ലങ്കേരി, വി.കെ. സനോജ്, മുരളീധരൻ കൈതേരി, ടി. കൃഷ്ണൻ, പ്രശാന്തൻ മുരിക്കോളി, കെ.എ. ഷാജി, പി.പി. അശോകൻ, കെ. സക്കിർ ഹുസൈൻ, തോമസ് വർഗീസ്, പി.കെ. ജനാർദനൻ തുടങ്ങി നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. വൈകീട്ട് മൂന്നോടെ വിട്ടുവളപ്പിൽ സംസ്കരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
