Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:30 AM IST Updated On
date_range 31 March 2022 5:30 AM ISTതളിപ്പറമ്പ് ജമാഅത്ത് പള്ളിക്കു കീഴിലെ ഭൂസ്വത്തുക്കളുടെ സർവേ തുടങ്ങി
text_fieldsbookmark_border
തളിപ്പറമ്പ്: തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കു കീഴിലെ ഭൂസ്വത്തുക്കളുടെ സർവേ ആരംഭിച്ചു. മഹല്ല് വഖഫ് സംരക്ഷണ സമിതിയുടെ പരാതിയിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് യത്. ജില്ല സർവേ സൂപ്രണ്ടിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന ഡിജിറ്റൽ സർവേയിൽ നിലവിൽ തളിപ്പറമ്പ് ജമാഅത്ത് പള്ളിക്കു കീഴിലുള്ളതും നഷ്ടപ്പെട്ടതുമായ സ്വത്തുക്കൾ അളന്ന് തിട്ടപ്പെടുത്തും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കണമെന്നായിരുന്നു മഹല്ല് വഖഫ് സുരക്ഷ സമിതിയുടെ പരാതി. 1930ൽ അന്നത്തെ കോഴിക്കോട് ഡിവിഷൻ റവന്യൂ സെറ്റിൽമെന്റ് ഓഫിസിലെ സ്പെഷൽ സെറ്റിൽമെന്റ് ഓഫിസർ എസ്. ഭൂമിനാഥൻ പുറത്തിറിക്കിയ ഷെഡ്യൂൾ പ്രകാരം 634. 50 ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തുകൊടുത്തത്. 1965ൽ വഖഫ് ബോർഡിൽ സമർപ്പിച്ച രേഖകളിലും 634. 50 ഏക്കർ ഭൂമി തന്നെയാണ് കാണിച്ചിരുന്നത്. എന്നാൽ, 1997ൽ അന്നത്തെ മുതവല്ലി സമർപ്പിച്ച രേഖ പ്രകാരം 76.95 ഏക്കർ ഭൂമി മാത്രമേ ജമാഅത്ത് പള്ളിയുടെ പേരിൽ നിലവിൽ ഉള്ളൂ. ഇവയിൽ വഖഫ് ബോർഡിന്റെ അനുമതിയോടെ ലേലം ചെയ്ത നാമമാത്രമായ സ്ഥലം ഒഴികെ അഞ്ഞൂറിലേറെ ഏക്കർ സ്ഥലം പള്ളിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇതു തിരികെ പിടിക്കാനാണ് സംരക്ഷണ സമിതി നിയമ നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി നൽകിയ പരാതിയെ തുടർന്നാണ് സർവേ നടക്കുന്നതെന്നും സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ കണക്കുകളുടെ പരിശോധന കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പരിശോധിച്ച് വരുകയാണെന്നും സമിതി ട്രഷറർ കെ.പി.എം. റിയാസുദ്ദീൻ പറഞ്ഞു. ജില്ല സർവേ സൂപ്രണ്ട് രാജീവൻ പട്ടധാരിയുടെ നിർദേശ പ്രകാരം ജില്ല എച്ച്.എസ് സുധീഷിന്റെ നേതൃത്വത്തിലാണ് സർവേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story