Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാംസ്കാരിക നിലയം...

സാംസ്കാരിക നിലയം ഒഴിയണം; ജില്ല ഭരണകൂടത്തിനെതിരെ കോർപറേഷൻ പ്രമേയം

text_fields
bookmark_border
കണ്ണൂർ: സാംസ്കാരിക നിലയവും കമ്യൂണിറ്റി ഹാളും ഒഴിഞ്ഞുതരണമെന്നാവശ്യപ്പെട്ട് ജില്ല ഭരണകൂടത്തിനെതിരെ കണ്ണൂർ കോർപറേഷൻ പ്രമേയം. കോർപറേഷന്‍ ചേലോറ, പുഴാതി സോണല്‍ ഓഫിസ് കോമ്പൗണ്ടിലുള്ള ചേലോറ, പുഴാതി പഞ്ചായത്ത് സാംസ്കാരിക നിലയവും കമ്യൂണിറ്റി ഹാളും കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി വോട്ടു യന്ത്രത്തി‍ൻെറ പുനരുപയോഗിക്കാനാവാത്ത ഭാഗങ്ങളും ബന്ധപ്പെട്ട ആക്രി സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണാക്കി മാറ്റിയിരിക്കുകയാണ്. നിരവധി പൊതുചടങ്ങുകളും വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ചടങ്ങുകളും നടന്നിരുന്ന സ്ഥാപനമായിരുന്നു. ജില്ല ഭരണകൂടത്തി‍ൻെറ തെറ്റായ തീരുമാനം മൂലം സംഭവിച്ചിട്ടുള്ള സാംസ്കാരിക കേന്ദ്രത്തി‍ൻെറ ദുരവസ്ഥ പരിഹരിക്കാന്‍ മുഴുവന്‍ സാധനങ്ങളും എടുത്തുമാറ്റണമെന്ന് ജില്ല ഭരണകൂടത്തോട് പ്രമേയം വഴി കോർപറേഷന്‍ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിച്ച് നടത്തുന്ന ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താനും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസംപകരാനും ഉടന്‍ നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story