Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:38 AM IST Updated On
date_range 30 March 2022 5:38 AM ISTഅനാഥശാലകളോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധം
text_fieldsbookmark_border
തലശ്ശേരി: അധ്യയനവർഷം ആരംഭിക്കാനിരിക്കെ അനാഥാലയ വിദ്യാർഥികളോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധം. പ്രവേശനം, ഗ്രാന്റ് അനുവദിക്കൽ, അംഗീകാരം പുതുക്കൽ തുടങ്ങിയ വിഷയങ്ങളിൽ സാമൂഹികനീതി വകുപ്പ് ശിശുക്ഷേമ വകുപ്പ് നിഷേധാത്മക നയമാണ് സ്വീകരിക്കുന്നതെന്ന് മുസ്‍ലിം ഓർഫനേജ് ജില്ലതല കൂട്ടായ്മ അഭിപ്രായപ്പെട്ടു. ബാലനീതിനിയമം സംബന്ധിച്ച് സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ അവകാശങ്ങൾ നിഷേധിക്കുന്നത് തികഞ്ഞ അനീതിയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കോവിഡ് മൂലം സാമ്പത്തികപ്രതിസന്ധി നേരിടുന്ന അനാഥാലയങ്ങളിലെ വിദ്യാർഥികൾക്കുള്ള ഗ്രാന്റ് പോലും സർക്കാർ നിഷേധിക്കുകയാണ്. ഓർഫനേജ് കൺട്രോൾ ബോർഡിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ എടുക്കുന്ന സർക്കാർനിലപാട് ന്യായീകരിക്കാനാവാത്തതാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലതല സമ്പൂർണ കൗൺസിൽ യോഗം മേയ് അവസാന വാരം ചേരാൻ തീരുമാനിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി.എ. തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി.വി. സൈനുദ്ദീൻ, സി.എച്ച്. മൊയ്തുഹാജി, കെ. സലാം ഹാജി, ഷമീമ ഇസ്‍ലാഹിയ, കെ.എൻ. മുസ്തഫ, കെ.കെ. അഹമ്മദ് ഹാജി, പി.പി. സലാം, കെ.എൻ. അബ്ദുൽ സത്താർ, മാതമംഗലം മഹമൂദ് ഹാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story