Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകഞ്ചാവും മദ്യവുമായി...

കഞ്ചാവും മദ്യവുമായി പിടിയില്‍

text_fields
bookmark_border
പള്ളിക്കുന്ന്: ഗവ. വനിത കോളജിന് സമീപം ഒരുകിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊറ്റാളിയിലെ നായിക്കന്‍ ഹൗസില്‍ എ. നസീറിനെയാണ് (47) പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കുന്നിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കെയ്സ് കര്‍ണാടക മദ്യവും ഒമ്പത് ചാക്കുകളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളും മൂന്നുലക്ഷം രൂപയും കണ്ടെത്തി. മംഗളൂരുവില്‍നിന്ന് കഞ്ചാവും മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും എത്തിച്ച് വിൽപന നടത്തുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story