Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:35 AM IST Updated On
date_range 30 March 2022 5:35 AM ISTപാര്‍ട്ടി കോണ്‍ഗ്രസ്: നാടാകെ ചെങ്കൊടി
text_fieldsbookmark_border
കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാകദിനത്തില്‍ നാടാകെ ചെങ്കൊടി ഉയര്‍ന്നു. കയ്യൂര്‍ രക്തസാക്ഷിദിനമായ ചൊവ്വാഴ്ച പ്രഭാതഭേരിയോടെ സംസ്ഥാനത്ത് ജില്ല, ഏരിയ, ലോക്കല്‍, ബ്രാഞ്ച് കേന്ദ്രങ്ങളിലും പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയര്‍ത്തി. ജില്ലയില്‍ 18 ഏരിയ കമ്മിറ്റി ഓഫിസിലും 243 ലോക്കല്‍ കമ്മിറ്റി ഓഫിസിലും 4247 ബ്രാഞ്ചിലും 61,688 പാര്‍ട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലുമാണ് ചെമ്പതാക ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കോടിയേരി മുളിയില്‍നട ബ്രാഞ്ചിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍ കണ്ണൂരിലെ സംഘാടകസമിതി ഓഫിസിലും പി.കെ. ശ്രീമതി അതിയടത്തെ വീട്ടിലും കെ.കെ. ശൈലജ പഴശ്ശി എ ബ്രാഞ്ചിലും പതാക ഉയര്‍ത്തി. അഴീക്കോടന്‍ മന്ദിരത്തില്‍ ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് പതാക ഉയര്‍ത്തിയത്. പടം) സന്ദീപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story