Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:34 AM IST Updated On
date_range 30 March 2022 5:34 AM ISTകവുങ്ങിന്‍തോട്ടങ്ങളില്‍ ഇലപ്പുള്ളി രോഗം
text_fieldsbookmark_border
ചെറുപുഴ: അടക്കക്ക് നല്ല വില ലഭിക്കുന്ന സമയത്ത് കര്‍ഷകരെ കണ്ണീരിലാഴ്ത്തി കവുങ്ങിന്‍തോട്ടങ്ങളില്‍ ഇലകള്‍ കരിഞ്ഞുണങ്ങുന്ന രോഗം പടരുന്നു. ഇലപ്പുള്ളി രോഗമെന്ന് കൃഷിവകുപ്പ് പറയുമ്പോഴും തോട്ടങ്ങളില്‍നിന്ന് തോട്ടങ്ങളിലേക്ക് പടരുന്ന രോഗത്തിന് പ്രതിവിധി കണ്ടെത്താനാകാതെ കുഴങ്ങുകയാണ് കര്‍ഷകര്‍. ചെറുപുഴ പഞ്ചായത്തില്‍ കാര്യങ്കോട് പുഴയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് രോഗം വ്യാപകമായി പടരുന്നത്. അത്യുല്പാദന ശേഷിയുള്ള മംഗള ഇനത്തില്‍പെട്ട കവുങ്ങുകളിലും മറ്റു കുള്ളന്‍ കവുങ്ങുകളിലുമാണ് രോഗപ്പകര്‍ച്ച. ഇലകള്‍ ഉണങ്ങിക്കരിയുന്നതാണ് ലക്ഷണം. കായ്ച്ചുതുടങ്ങുന്ന അടക്ക കുലകള്‍ വീണുപോവുകയും കവുങ്ങിന്റെ തായത്തടി അടക്കം നശിക്കുകയും ചെയ്യുകയാണ്. നാടന്‍ കവുങ്ങുകള്‍ രോഗത്തെ സ്വയം പ്രതിരോധിക്കുന്നുണ്ട്. പലതരം മരുന്നുകള്‍ പരീക്ഷിച്ചിട്ടും രോഗം ബാധിച്ച കവുങ്ങുകളെ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാലാവസ്ഥാമാറ്റമാണ് രോഗപ്പകര്‍ച്ചക്ക് കാരണമെന്ന് കര്‍ഷകര്‍ കരുതുന്നു. ഉണങ്ങിയ അടക്കക്ക് കിലോ വില 450ന് മുകളില്‍ ലഭിക്കുന്ന സമയത്താണ് കവുങ്ങുകള്‍തന്നെ നശിപ്പിക്കുന്ന രോഗം പടരുന്നത്. വര്‍ഷങ്ങളോളം പരിപാലിച്ച് വളര്‍ത്തിക്കൊണ്ടുവരുന്ന കൃഷികള്‍ നശിക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരവും ലഭിക്കാത്തത് കര്‍ഷകര്‍ക്ക് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
