Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2022 5:31 AM IST Updated On
date_range 30 March 2022 5:31 AM ISTഹരിദാസൻ കൊലക്കേസ്: പ്രതികളുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും
text_fieldsbookmark_border
തലശ്ശേരി: സി.പി.എം പ്രവർത്തകൻ പുന്നോൽ താഴെവയലിലെ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യഹരജി ജില്ല സെഷൻസ് കോടതിയിൽ ബുധനാഴ്ച പരിഗണിക്കും. പുന്നോൽ ചാലിക്കണ്ടി വീട്ടിൽ സി.കെ. അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സി.കെ. അർജുൻ, ദീപക് സദാനന്ദൻ, പുന്നോൽ സോപാനത്തിൽ കെ. അഭിമന്യു, മാഹി പന്തക്കൽ ശിവഗംഗയിൽ പി.കെ. ശരത്ത്, മാടപ്പീടികയിലെ ആത്മജ് എസ്. അശോക് എന്നിവരുടെ ജാമ്യഹരജിയാണ് കോടതി പരിഗണിക്കുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു പേരടക്കം മൂന്നു പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇവർ ഒളിവിലാണ്. ഗൂഢാലോചന കേസിൽ ഉൾപ്പെട്ട ആർ.എസ്.എസ് നേതാവ് നിജിൽദാസിന്റെ മുൻകൂർ ജാമ്യഹരജിയും കോടതിയിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story