Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാർഷികാഘോഷവും...

വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും

text_fields
bookmark_border
വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും
cancel
തലശ്ശേരി: പാറാൽ ഡി.ഐ.യു.പി സ്കൂൾ 43ാം വാർഷികാഘോഷവും 37 വർഷത്തെ സർവിസിന് ശേഷം വിരമിച്ച ഹെഡ്മാസ്റ്റർ കെ.കെ. മണിലാലിനുള്ള യാത്രയയപ്പ് സംഗമവും നടത്തി. തലശ്ശേരി നഗരസഭാംഗം എം.എം. ഷീബ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് എം.പി. കബീർ അധ്യക്ഷത വഹിച്ചു. പാറാൽ ദാറുൽ ഇർഷാദ് അറബിക് കോളജ് മാനേജർ എം.പി. അഹമ്മദ് ബഷീർ ഉപഹാരസമർപ്പണം നടത്തി. ചലച്ചിത്ര പിന്നണി ഗായകൻ മുസ്തഫ മുഖ്യാതിഥിയായി. മാനേജിങ് കമ്മിറ്റി സെക്രട്ടറി റമീസ് പാറാൽ, ഹെഡ്മിസ്ട്രസ് എം.പി. അമീറ, അബ്ദുൽ റസാഖ്, ബി.ആർ.സി ട്രെയിനർ സഗീഷ്, വി.പി. മുഹമ്മദലി, പാറാൽ മാപ്പിള എൽ.പി സ്കൂൾ അധ്യാപിക മുസ്താന, ഫാത്തിമ റിയ എന്നിവർ സംസാരിച്ചു. കെ.കെ. മണിലാൽ മറുപടി പ്രസംഗം നടത്തി. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പടം...... പാറാൽ ഡി.ഐ.യു.പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സംഗമവും നഗരസഭ കൗൺസിലർ എം.എം. ഷീബ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story