Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓടത്തുപാലം വളവിൽ...

ഓടത്തുപാലം വളവിൽ അപകടഭീതി; സംരക്ഷണഭിത്തി വേണം

text_fields
bookmark_border
ശ്രീകണ്ഠപുരം: പയ്യാവൂർ റോഡിൽ അപകടക്കെണിയൊരുക്കി ഓടത്തുപാലം വളവ്. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയില്ലാത്തതാണ് വൻ അപകടഭീഷണിയുയർത്തുന്നത്. പാലത്തിന്റെ കൈവരികൾ കഴിഞ്ഞുള്ള ഭാഗങ്ങളിലാണ് അപകടക്കെണി. ഇവിടെ റോഡരികിൽ വലിയ താഴ്ചയാണുള്ളത്. തോടും വയലും ഉൾപ്പെടുന്ന താഴ്ന്ന ഭാഗത്തേക്ക് വണ്ടികൾ വീഴുന്ന സാഹചര്യമാണുള്ളത്. നേരത്തെ പലതവണ വാഹനങ്ങൾ മറിഞ്ഞ് വൻ അപകടങ്ങൾ സംഭവിച്ച ഭാഗമാണിത്. ശ്രീകണ്ഠപുരത്തുനിന്ന് ചെമ്പേരി, കുടിയാന്മല, വൈതൽ മല, പയ്യാവൂർ, ചന്ദനക്കാംപാറ, കുന്നത്തൂർപാടി, കാഞ്ഞിരക്കൊല്ലി, ഉളിക്കൽ ഭാഗങ്ങളിലേക്കെല്ലാം ബസുകളടക്കം നിരവധി വാഹനങ്ങൾ ദിനംപ്രതി ഇതുവഴിയാണ് കടന്നുപോകുന്നത്. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾ ഇവിടത്തെ അപകടഭീതി പെട്ടെന്ന് കാണാറില്ല. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയും ഇവിടെ കുറവാണ്. നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രികരും അപകടത്തിൽപെടുന്ന സ്ഥിതിയുണ്ട്. ഓടത്തുപാലം ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടി നടപ്പാതയും സംരക്ഷണമതിലും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാമിലേക്കും അമ്മ കോട്ടം ക്ഷേത്രത്തിലേക്കും പയ്യാവൂർ ശിവക്ഷേത്രത്തിലേക്കും ആളുകൾ എത്തുന്ന റോഡാണിത്. വൈതൽമല, കാഞ്ഞിരക്കൊല്ലി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കുന്നത്തൂർപാടി മുത്തപ്പ ദേവസ്ഥാനത്തേക്കും ജില്ലക്ക് പുറമെ നിന്നടക്കം ആളുകൾ വാഹനങ്ങളുമായി എത്തുന്നത് ഇതുവഴിയാണ്. എന്നാൽ, ഓടത്തുപാലം ഭാഗത്തെ അപകടഭീഷണി പലരും അറിയുന്നില്ല. രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഇരുവശങ്ങളിലും വീതികൂട്ടി നടപ്പാതയും ഭിത്തിയും വെളിച്ചവും ഒരുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ അധികൃതർക്ക് നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story