Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:43 AM IST Updated On
date_range 26 March 2022 5:43 AM ISTമുക്കം ഓർഫനേജ് സ്കൂളിൽ പ്രതിഭകളെ ആദരിച്ചു
text_fieldsbookmark_border
മുക്കം: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച, എം.കെ.എച്ച്.എം. ഓർഫനേജ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികളെ അധ്യാപകരും ,രക്ഷിതാക്കളും ,മാനേജ്മെൻ്റും ചേർന്ന് അനുമോദിച്ചു. 'ഉജ്ജ്വലം' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി. മുൻ പ്രധാന അധ്യാപകൻ പി.അബ്ദു ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകൻ എൻ.കെ.മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. ഈ മാസം ഒൻപതിന് രാഹുൽ ഗാന്ധി എം.പി ഓർഫനേജ് ക്യാമ്പസ് സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രഭാഷണം പരിഭാഷപ്പെടുത്തിയ പത്താം ക്ലാസുകാരി ഫാത്തിമ ശിഫാന. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്‌പെയർ അവാർഡുകൾ നേടിയ സി.പി .ഫിദ ഫാത്തിമ. എം.പി യുടെ പരിപാടിയിൽ ലൈവ് ഇന്ത്യാ ചരിത്ര ആവിഷ്കാരത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റിയ ഫാത്തിമ ജുനിയ, നദഫാത്തിമ, എം.എൻ. ഫാത്തിമ, സംഷിദ. ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ കാലത്ത് സ്വപ്ന വീട് നിർമാണത്തിനായി പിതാവിനെ സഹായിക്കാൻ സ്വരുകൂട്ടിയ നിധി കുടുക്ക പൊട്ടിച്ച് പഞ്ചായത്ത് പ്രസിഡന്റിനു നൽകി മാതൃകയായ ടി.ടി അൻസില. യു.എസ്.എസ് ജേതാക്കളായ നജ ഫാത്തിമ, കെ. ഫാത്തിമ നജ, കെ. ശാസിയ, ഷാന ഫാത്തിമ, നന്മ സോജൻ, അസ്‌ലഹ, ആയിഷ സ്വഫ, ഫാത്തിമ ബത്തൂൽ, ഫാത്തിമ ഹിദ. എൽ.എസ്.എസ് ജേതാ ക്കളായ ഹാദിയ, അഷിക ഷിനോദ്, നഫ് ല ഫാത്തിമ, പി.പി ഫാത്തിമ സന, ഹിന മെഹറിഷ്, ആയിഷ അസ, ഫാത്തിമ ലുബ്‌ന, സ്നേഹ സുജൻ, അനുഷ്ക, കെ.പി ലാമിയ. അൽമാഹിർ അറബിക് സ്കോളർഷിപ്പ് ജേതാക്കളായ ഫിൽസ മെഹറിൻ, അംറിൻ അഷ്‌റഫ്, ഫാത്തിമ ലബീബ, ഫാത്തിമ സഫ, മുംതഇന, ഫാത്തിമ ഹന്നത്ത്, നജീബ ഫാത്തിമ, നിയമോൾ, ഫാത്തിമ അനാന, ശഹ് ല ഫാത്തിമ, ആയിഷ ഫെബിന, ഫാത്തിമ ഷെബിന, ഫാത്തിമ മിർഷ എന്നിവർക്ക് , അതിഥികളും ,അധ്യാപകരും, ,രക്ഷിതാക്കളും ചേർന്ന് ഉപഹാരം സമ്മാനിച്ചു. ഗേൾസ് സ്കൂളിൽ അക്ഷരം തേടിയെത്തിയ ആയിരകണക്കിന് വിദ്യാർത്ഥികൾക്ക് രണ്ടു പതിറ്റാണ്ടോളം ഭക്ഷണം പാചകം ചെയ്ത് കർമ നിരതയായ നഫീസയെയും ചടങ്ങിൽ ആദരിച്ചു.. .പി.ടി.എ പ്രസിഡൻ്റ് പി.എം ഹബീബ് റഹ്മാൻ, ഫാത്തിമ ശിഫാന, സി.പി .ഫിദ ഫാത്തിമ, ഹർഷൽ പറമ്പിൽ ,കെ.അബ്ദുറഷീദ്, എ.ഷമീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story