Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജൻഡർ ബജറ്റുമായി പാനൂർ...

ജൻഡർ ബജറ്റുമായി പാനൂർ ബ്ലോക്ക്

text_fields
bookmark_border
പാനൂർ: എല്ലാ മേഖലകളിലും തുല്യത ഉറപ്പുവരുത്തുന്ന ജൻഡർ ബജറ്റാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. റംല അവതരിപ്പിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനം ജൻഡർ ബജറ്റ് അവതരിപ്പിച്ചത്. 23 കോടി രൂപ വരവും 22 കോടി രൂപ ചെലവും 87 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പാനൂർ ജലസുരക്ഷാ ബ്ലോക്ക് ആക്കി മാറ്റുകയാണ് ബജറ്റിൽ പ്രധാന ഊന്നൽ. നിലവിൽ 11 കോടി രൂപയുടെ നനവ് ജലസംരക്ഷണ പദ്ധതിയുടെ പ്രോജക്ട് നബാർഡിന് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നനവിനായി കൂട്ടായ്മകൾ, ബ്ലോക്ക് തലത്തിൽ ജലവിഭവ മാനേജ്മെന്റ് തയാറാക്കൽ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കൽ, ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ജലഗുണ പരിശോധന ലാബ് സ്ഥാപിക്കൽ തുടങ്ങിയവയാണ് ബന്ധപ്പെട്ട നിർദേശങ്ങൾ. തൊഴിലുറപ്പ് പദ്ധതിക്ക് 13 കോടി, റോഡുകളുടെ സംരക്ഷണവും അറ്റകുറ്റപ്പണിക്കുമായി രണ്ടരക്കോടി, ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കളരി മ്യൂസിയത്തിന് സ്ഥലമെടുപ്പിന് 35 ലക്ഷം, കളിസ്ഥല നിർമാണത്തിന് 30 ലക്ഷം, മിൽക്ക് ആൻഡ് മീറ്റ് എസ്റ്റേറ്റ് സ്ഥലമെടുപ്പ് 32 ലക്ഷം, തരിശ് രഹിത ബ്ലോക്ക് പദ്ധതിക്ക് 23 ലക്ഷം, ചെറുകിട വ്യവസായ സംരംഭം 14 ലക്ഷം, മണ്ണാഴം നിറയട്ടെ മരച്ചീനി ആറുലക്ഷം എന്നിവയാണ് ബജറ്റിലെ മറ്റ് ശ്രദ്ധേയ നിർദേശങ്ങൾ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story