Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:37 AM IST Updated On
date_range 26 March 2022 5:37 AM ISTപുഴ ശുചീകരണം തുടങ്ങി
text_fieldsbookmark_border
ശ്രീകണ്ഠപുരം: തെളിനീരൊഴുകും നവകേരള പദ്ധതിയുടെ ഭാഗമായി ഏരുവേശി പഞ്ചായത്തിൽ 'ഇനിയും ഞാൻ ഒഴുകട്ടെ' രണ്ടാം ഘട്ട പുഴ ശുചീകരണ പരിപാടി തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. മിനി ഷൈബി, സഹദേവൻ, രാധാമണി, കെ.ഒ. ജനാർദനൻ എന്നിവർ സംസാരിച്ചു. ജലജീവൻ മിഷൻ ടീം ലീഡേഴ്സ് ശരത്ത്, ദീപ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തിലെ 14 വാർഡുകളിലും ഒരേ സമയത്ത് നടക്കുന്ന ശുചീകരണ പ്രവൃത്തിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി അധ്യാപികമാർ, ആശ വർക്കർമാർ, ഹരിത കർമസേനാംഗങ്ങൾ, വാർഡ് മെംബർമാർ, വിവിധ സന്നദ്ധ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story