Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:43 AM IST Updated On
date_range 25 March 2022 5:43 AM ISTവര്‍ക്കറും ഹെല്‍പറും തമ്മിൽ തര്‍ക്കം രൂക്ഷം; അംഗൻവാടി പൂട്ടിച്ചു
text_fieldsbookmark_border
ചെറുപുഴ: പഞ്ചായത്തിലെ ചട്ടിവയലിൽ വര്‍ക്കറും ഹെല്‍പറും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ പഞ്ചായത്തംഗങ്ങള്‍ ഇടപെട്ട് അംഗൻവാടി പൂട്ടിച്ചു. വ്യാഴാഴ്ച രാവിലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇവിടെ പ്രവര്‍ത്തിക്കുന്ന വര്‍ക്കറും ഹെല്‍പറും തമ്മില്‍ യോജിപ്പില്ലാതായതോടെ അംഗൻവാടിയുടെ പ്രവര്‍ത്തനം താളംതെറ്റിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗങ്ങളും ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും ചെയ്തു. രണ്ടുപേര്‍ക്കും സ്ഥലം മാറ്റം നൽകാനുള്ള തീരുമാനവും നടപ്പായില്ല. ഇരുവരും കുട്ടികളുടെ വീടുകള്‍ കയറി പരസ്പരം പഴിചാരുകയും ഒപ്പുശേഖരണം നടത്തുകയും ചെയ്തതായും പറയുന്നു. ഇതിനെ തുടര്‍ന്നാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തെത്തി അംഗന്‍വാടി തുറന്നുപ്രവര്‍ത്തിക്കുന്നത് തടഞ്ഞത്. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. ജോയി, പഞ്ചായത്തംഗങ്ങളായ കെ.എം. ഷാജി, കെ.പി. സുനിത എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷിതാക്കളും നാട്ടുകാരും അംഗൻവാടി പ്രവര്‍ത്തനം തടഞ്ഞത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടറും സ്ഥലത്തെത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം ശിശുവികസന വകുപ്പ് അധികൃതരെ വിവരമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
