Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെരേസ ഭവൻ തുണയായി;...

തെരേസ ഭവൻ തുണയായി; മഹാരാഷ്ട്ര സ്വദേശിക്ക് പുതുജീവൻ

text_fields
bookmark_border
തെരേസ ഭവൻ തുണയായി; മഹാരാഷ്ട്ര സ്വദേശിക്ക് പുതുജീവൻ
cancel
തലശ്ശേരി: പയ്യാവൂർ വെമ്പുവയിലെ അനാഥർക്ക് അത്താണിയായ തെരേസ ഭവന്റെ സ്നേഹത്തണലിൽ മുഹമ്മദ് ഉസ്മാന് (37) തിരിച്ചുകിട്ടിയത് പുതുജീവിതവും ബന്ധുമിത്രാദികളെയും. 2018 ഒക്ടോബറിൽ ചെമ്പേരി അരീക്കാമലയിൽ മനോനില തെറ്റി നിസ്സഹായനായി കടത്തിണ്ണയിൽ കിടന്നിരുന്ന മുഹമ്മദ് ഉസ്മാനെ നാട്ടുകാരുടെ സഹായത്തോടെ തെരേസ ഭവൻ ഡയറക്ടർ ബ്രദർ സജിയും സഹപ്രവർത്തകരും ഏറ്റെടുക്കുകയായിരുന്നു. കൗൺസലിങ്ങിലൂടെ പഴയ കാലവും കുടുംബത്തെക്കുറിച്ചുള്ള ഓർമകളും ഓർത്തെടുത്ത മുഹമ്മദ് ഉസ്മാൻ പറഞ്ഞ വിലാസ പ്രകാരം പ്രത്യാശ പദ്ധതിയുടെ ഭാഗമായി മഞ്ചേശ്വരം സ്നേഹാലയത്തിന്റെ സഹായത്തോടെ മഹാരാഷ്ട്ര ന​ന്ദേഡ് ജില്ലയിലെ ഹഡ്ഗാവ് താലൂക്കിൽ തംസ വില്ലേജിൽ താമസിക്കുന്ന ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഉസ്മാനെ പിതാവ് മുനാഫ് സത്താർ ഷെയ്ക്കും കൂട്ടുകാരൻ തൗസിഫും പഞ്ചായത്ത് അധികൃതരും ചേർന്ന് സ്വീകരിച്ചു. എട്ടുവർഷം മുമ്പ് വീട്ടിൽനിന്നും കാണാതായ ഇദ്ദേഹം മരിച്ചുവെന്നാണ് കുടുംബക്കാർ കരുതിയിരുന്നത്. തെരുവിൽ അലഞ്ഞുനടന്ന തൊണ്ണൂറോളം പേർ തെരേസ ഭവന്റെ തണലിൽ സംരക്ഷിക്കപ്പെടുന്നുണ്ട്. ഇരിട്ടിയിലെ സൈക്യാട്രിസ്റ്റ് ഡോ. മീനു ആന്റോയും ശ്രീകണ്ഠപുരത്തെ ഡോ. ലില്ലിയും നൽകുന്ന സേവനവും ഇവിടെ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story