Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:41 AM IST Updated On
date_range 25 March 2022 5:41 AM ISTവാഹനങ്ങൾ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്
text_fieldsbookmark_border
തളിപ്പറമ്പ്: ദേശീയപാത കുറ്റിക്കോലില്‍ ഓട്ടോറിക്ഷയും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. സെയിൽസ് ടാക്സ് പരിശോധന സംഘത്തെക്കണ്ട് പെട്ടെന്ന് വെട്ടിച്ച ഓട്ടോയിൽ പിറകിൽ വരുകയായിരുന്ന ഓട്ടോ ടാക്സി ഇടിക്കുകയായിരുന്നു. കരുവഞ്ചാലില്‍ നിന്നും പറശ്ശിനിയിലേക്ക് പോവുകയായിരുന്ന ഓട്ടോ ടാക്‌സിയും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ടാക്‌സിയിലുണ്ടായിരുന്ന ഗോപിക സുനില്‍ (22), ഉഷ കുമാരി (56), ജാനകി ഗോവിന്ദന്‍ (74), കുമാരന്‍ (66) എന്നിവര്‍ക്കും ഓട്ടോ ടാക്സി ഡ്രൈവർ വായാട്ടുപറമ്പ് സ്വദേശി സി. വിനോ (46), ഓട്ടോറിക്ഷ ഡ്രൈവർ ടി. അനില്‍ കുമാര്‍ (38) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
