Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:40 AM IST Updated On
date_range 25 March 2022 5:40 AM ISTലോട്ടറി തുക തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
ചക്കരക്കല്ല്: പെരളശ്ശേരി കള്ളുഷാപ്പിനു സമീപം ലോട്ടറി വില്പന നടത്തുന്ന സ്ത്രീയിൽനിന്നും നമ്പർ തിരുത്തി, 500 രൂപ അടിച്ച ലോട്ടറിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മയ്യിൽ അരിമ്പ്ര കയരളം സ്വദേശി റാഷിദിനെയാണ് (34) ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ലോട്ടറി ടിക്കറ്റ് മോഷ്ടിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ഈ മാസം 15ന് രാവിലെയായിരുന്നു സംഭവം. സമാനമായ മറ്റ് കേസിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടത്തുമെന്നും ചക്കരക്കല്ല് പൊലീസ് പറഞ്ഞു. നിരവധി സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. CKL Lottary
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
