Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതെളിഞ്ഞൊഴുകുമോ...

തെളിഞ്ഞൊഴുകുമോ കക്കാട്​ പുഴ

text_fields
bookmark_border
പടം -giri 02 കണ്ണൂർ: കോർപറേഷൻ ബജറ്റിൽ കക്കാട്​ പുഴയുടെ സൗന്ദര്യവത്​കരണത്തിന്​ പ്രത്യേക തുക അനുവദിച്ചതിലൂടെ​ തെളിനീരൊഴുക്കിന്‍റെ പുത്തൻ പ്രതീക്ഷയിലാണ്​ പ്രദേശവാസികൾ. കൈയേറ്റവും മാലിന്യ തള്ളലുംമുലം നാശത്തിന്‍റെ വക്കിലായ കക്കാട്​ പുഴയുടെ സൗന്ദര്യവത്​കരണത്തിന്‍റെ രണ്ടാംഘട്ടത്തിനായി അഞ്ച്​ കോടിയാണ്​ ബജറ്റിൽ നീക്കിവെച്ചത്​. ഒന്നാംഘട്ടത്തിൽ, സ്വകാര്യ വ്യക്​തികൾ കൈയേറിയ പുഴയുടെ ഭാഗമായുള്ള ഏക്കർ കണക്കിന്​ ഭൂമി തിരിച്ചുപിടിക്കാനും മതിൽ കെട്ടാനും ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്​. ഇതിന്‍റെ തുടർച്ചയായാണ്​ രണ്ടാംഘട്ട പ്രവൃത്തി. രണ്ടാംഘട്ടത്തിൽ പുഴയെ പുനരുജ്ജീവിപ്പിച്ച്​ കൈയേറ്റങ്ങൾ ഒഴിവാക്കി തീരങ്ങൾ ഹരിതാഭമാക്കാനും പുഴയോരത്ത്​ വിശ്രമ കേന്ദ്രമൊരുക്കാനും പദ്ധതികൾ തയാറാക്കും. ഇതിനായാണ്​ ബജറ്റിൽ പ്രത്യേകമായി തുക വകയിരുത്തിയത്​. പുഴയോരത്ത്​ വിശ്രമ കേന്ദ്രം ഒരുക്കുന്നതിലൂടെ വിനോദ സഞ്ചാര കേന്ദ്രം ഒരുക്കാനും തുടർ പദ്ധതിയിലായി കോർപറേഷന്‍റെ ആലോചനയിലുണ്ട്​. ഇതിലൂടെയൊക്ക മാലിന്യ വാഹിനിയായ പുഴയുടെ പുനർജനിയാണ്​ ലക്ഷ്യമിടുന്നത്​. ആദ്യഘട്ടത്തിൽ ഒരു കോടി രൂപയുടെ മാസ്​റ്റർ പ്ലാനായിരുന്നു കോർപറേഷന്‍ തയാറാക്കിയത്​. പുഴയിലെ ചളിനീക്കി വെള്ളത്തിന്റെ ശുദ്ധമായ ഒഴുക്കിനുള്ള പ്രവൃത്തിയായിരുന്നു തീരുമാനിച്ചത്​. എന്നാൽ, ഇത്​ പൂർണതോതിൽ നടപ്പാകാത്ത സ്ഥിതിയാണ്​. പക്ഷിസേങ്കതമായതിനാൽ പുഴയും പുഴയോരവും പക്ഷിസൗഹൃദ കേന്ദ്രമാക്കാനുള്ള പ്രവൃത്തിയും പൂർത്തിയായിട്ടില്ല. അറവ്​ മലിന്യമടക്കമുള്ളവ തള്ളുന്ന കേന്ദ്രമായിരുന്നു കക്കാട്​ പുഴ. വെള്ളത്തിന്റെ ഒഴുക്ക്​ നിലച്ച്​ ദുർഗന്ധം നിമിത്തം പ്രദേശവാസികൾ കടുത്ത ദുരിതത്തിലായിരുന്നു. ജില്ലയിലെ കാനാമ്പുഴ അടക്കമുള്ള പുഴയുടെ ശുചീകരണത്തിനായി വിവിധ പദ്ധതികൾ തയാറാക്കിയപ്പോൾ കക്കാട്​ പുഴയോടുള്ള അവഗണനക്കെരിരെ പ്രതിഷേധം ശക്​തമായിരുന്നു. ഇതേത്തുടർന്നാണ്​ പുഴയുടെ നവീകരണത്തിനായി കോർപറേഷന്‍റെ നേതൃത്വത്തിൽ പദ്ധതികൾ തയാറാക്കിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story